ഭീ​തി​യുണർത്തി ഭീ​മ​ൻ ക​ട​ന്ന​ൽ​കൂ​ട്
Wednesday, September 18, 2019 12:25 AM IST
ക​രു​വാ​ര​ക്കു​ണ്ട്: ഇ​രി​ങ്ങാ​ട്ടി​രി പ​ന​ഞ്ചോ​ല​യി​ലെ ഭീ​മ​ൻ ക​ട​ന്ന​ൽ​കൂ​ട് നാ​ട്ടു​കാ​രെ ഭീ​തി​യി​ലാ​ക്കു​ന്നു. പ​ന​ഞ്ചോ​ല​യി​ലെ പൂ​ക്കാ​ട്ടു തൊ​ടി​ക ജാ​ഫ​റി​ന്‍റെ പ​റ​ന്പി​ലു​ള്ള ഭീ​മ​ൻ ക​ട​ന്ന​ൽ കൂ​ടാ​ണ് കൗ​തു​ക​ത്തോ​ടൊ​പ്പം ആ​ശ​ങ്ക​യും സൃ​ഷ്ടി​ക്കു​ന്ന​ത്. ക​ട​ന്ന​ൽ കൂ​ട് കാ​ണാ​ൻ ദി​വ​സ​വും നി​ര​വ​ധി​യാ​ളു​ക​ളാ​ണ് ഇ​വി​ടെ എ​ത്തി കൊ​ണ്ടി​രി​ക്കു​ന്ന​ത്. ര​ണ്ട​ര മീ​റ്റ​ർ നീ​ള​വും, ര​ണ്ടു മീ​റ്റ​ർ വീ​തി​യു​മു​ണ്ട് ​കൂ​ടി​ന്. അ​തും സാ​ധാ​ര​ണ ക​ട​ന്ന​ൽ കൂ​ട​ല്ല. കു​ത്തേ​റ്റാ​ൽ മ​ര​ണം വ​രെ സം​ഭ​വി​ക്കാ​വു​ന്ന അ​സൽ കു​മ്മാ​യ ക​ട​ന്ന​ൽ കു​ടാ​ണി​ത്.​മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് ഇ​ത് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ പെ​ട്ടി​രു​ന്ന​ങ്കി​ലും വേ​ണ്ട പ്രാ​ധാ​ന്യം ന​ൽ​കി​യി​രു​ന്നി​ല്ല.​എ​ന്നാ​ൽ ദി​വ​സ​ങ്ങ​ൾ ക​ഴി​യും തോ​റും കൂ​ടി​ന്‍റെ വ​ലി​പ്പ​വും കൂ​ടി. ഇ​തോ​ടെ കൗ​തു​ക​ത്തോ​ടെ ആ​സ്വ​ദി​ച്ച കാ​ഴ്ച്ച പി​ന്നീ​ട് ഭീ​തി​യാ​യി മാ​റി തു​ട​ങ്ങി. വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പ​ടെ സ​ഞ്ച​രി​ക്കു​ന്ന വ​ഴി​യോ​ട് ചേ​ർ​ന്നാ​ണ് കൂ​ടു​ള്ള​ത്. മാ​ത്ര​മ​ല്ല കു​ടി​ന് തൊ​ട്ട​ടു​ത്തു​ള്ള ചോ​ല​യി​ൽ കു​ളി​ക്കാ​നും, അ​ല​ക്കാ​നു​ം നി​ര​വ​ധി​യാ​ളു​ക​ളും എ​ത്താ​റു​ണ്ട്.