ഹ​രി​ത​ദൃ​ഷ്ടി മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ പ​രി​ശീ​ല​നം
Monday, October 14, 2019 12:02 AM IST
നി​ല​ന്പൂ​ർ: ഹ​രി​ത​ദൃ​ഷ്ടി മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​ള്ള പ​രി​ശീ​ല​നം ന​ട​പ്പാ​ക്കു​ന്നു. മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ഹ​രി​ത കേ​ര​ള മി​ഷ​ൻ പ​ദ്ധ​തി​യു​ടെ യോ​ഗ​ത്തി​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ചു​ള്ള തീ​രു​മാ​നം.
ഹ​രി​ത കേ​ര​ളം മി​ഷ​ന്‍റെ മൂ​ന്നു ഉ​പ​ദൗ​ത്യ​ങ്ങ​ളു​ടെ​യും പു​രോ​ഗ​തി വി​ല​യി​രു​ത്തി റി​പ്പോ​ർ​ട്ട് ല​ഭ്യ​മാ​ക്കു​ന്ന​തി​നു സ​ഹാ​യ​ക​ര​മാ​യ വി​വ​ര​ങ്ങ​ൾ മൊ​ബൈ​ൽ ഫോ​ണി​ലൂ​ടെ രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​ന് ഹ​രി​ത​ദൃ​ഷ്ടി എ​ന്ന മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി ആ​ൻ​ഡ് മാ​നേജമെ​ന്‍റ് കേ​ര​ള​യു​ടെ സ​ഹാ​യ​ത്തോ​ടെ വി​ക​സി​പ്പി​ച്ചി​ട്ടു​ണ്ട്.
ഈ ​മൊ​ബൈ​ൽ ഫോ​ണ്‍ ആ​പ്ലി​ക്കേ​ഷ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​ള്ള പ​രി​ശീ​ല​ന​മാ​ണ് ജി​ല്ല​യി​ലെ വി​വി​ധ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ന​ൽ​കു​ന്ന​ത്. ഹ​രി​ത കേ​ര​ളം മി​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ർ​വ​ഹി​ക്കു​ന്ന വ​കു​പ്പു​ക​ൾ ഇ​തു​സം​ബ​ന്ധി​ച്ച പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ക്കേ​ണ്ട​താ​ണെ​ന്നും തു​ട​ർ​ന്നു വി​വ​ര​ങ്ങ​ൾ മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നി​വൂ​ടെ അ​പ്ലോ​ഡ് ചെ​യ്യേ​ണ്ട​താ​ണെ​ന്നും സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. ഇ​ന്നു​മു​ത​ൽ 17 വ​രെ ജി​ല്ല​യി​ലെ വി​വി​ധ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ വ​ച്ചാ​ണ് പ​രി​ശീ​ല​നം.
ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ നി​ന്നു സെ​ക്ര​ട്ട​റി, കൃ​ഷി ഓ​ഫീ​സ​ർ, അ​ക്ര​ഡി​റ്റ​ഡ് എ​ൻ​ജി​നിയ​ർ/​ഓ​വ​ർ​സി​യ​ർ (എം​ജി​എ​ൻ​ആ​ർ​ഇ​ജി​എ​സ്), ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റ് എ​ന്നി​വ​രാ​ണ് പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ക്കേ​ണ്ട​ത്. പ​ങ്കെ​ടു​ക്കു​ന്ന​വ​ർ ഇ​ന്‍റ​ർ​നെ​റ്റോ​ടു​കൂ​ടി​യ സ്മാ​ർ​ട്ട് ഫോ​ണ്‍ ക​രു​ത​ണം. വി​വ​ര​ങ്ങ​ൾ​ക്ക് ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ 9539063580, ജ​ന​കീ​യ ആ​സൂ​ത്ര​ണ ജി​ല്ലാ​ത​ല ഫെ​സി​ലി​റ്റേ​റ്റ​ർ 9496361716. എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ട​ണം.