ഒ​രാ​ടം​പാ​ലം -മാ​ന​ത്തു​മം​ഗ​ലം ബൈ​പാ​സ്: യോ​ഗം ഇ​ന്ന്
Saturday, November 23, 2019 12:50 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ഒ​രാ​ടം​പാ​ലം - മാ​ന​ത്തു​മം​ഗ​ലം ബൈ​പാ​സ് യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സ്പീ​ക്ക​ർ പി.​ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​റു​ടെ ചേം​ബ​റി​ൽ ഇ​ന്നു ഉ​ച്ച​യ്ക്കു 12ന് ​ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും യോ​ഗം ചേ​രും. ക​ള​ക്ട​ർ ജാ​ഫ​ർ മ​ലി​ക് പ​ങ്കെ​ടു​ക്കും. ഓ​രാ​ടം​പാ​ലം - മാ​ന​ത്തു​മം​ഗ​ലം ബൈ​പാ​സ് പ്രാ​വ​ർ​ത്തി​ക​മാ​ക്കാ​ൻ ആ​റു മാ​സം മു​ന്പ് തി​രു​വ​ന​ന്ത​പു​ര​ത്ത് സ്പീ​ക്ക​റു​ടെ ചേം​ബ​റി​ൽ യോ​ഗം ചേ​ർ​ന്നി​രു​ന്നു. റോ​ഡ് നി​ർ​മാ​ണ​ത്തി​ന് സ്ഥ​ലം ഏ​റ്റെ​ടു​ക്കാന്‌ ഉ​ട​ൻ നടപടി ആ​രം​ഭി​ക്കാ​നാ​ണ് തീ​രു​മാ​ന​ിച്ചിരുന്നത്.
എ​ന്നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ വേ​ണ്ട​ത്ര പു​രോ​ഗ​തി ഉ​ണ്ടാ​യി​ട്ടി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ന്നു മ​ല​പ്പു​റ​ത്തു യോ​ഗം ചേ​രു​ന്ന​ത്. മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ, ടി.​എ അ​ഹ​മ്മ​ദ് ക​ബീ​ർ എം​എ​ൽ​എ, പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എം.​മു​ഹ​മ്മ​ദ് സ​ലീം, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ടി.​കെ റ​ഷീ​ദ​ലി, അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കേ​ശ​വ​ൻ, പി​ഡ​ബ്ലി​യു​ഡി, റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.