ഫാം ​നി​യ​മ​ങ്ങ​ളി​ൽ ഇ​ള​വ്: സ​ർ​ക്കാ​രി​ന് അ​ഭി​ന​ന്ദ​നം
Tuesday, December 10, 2019 1:05 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: മൃ​ഗ​സം​ര​ക്ഷ​ണ മേ​ഖ​ല​യി​ലെ ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സ​മാ​കു​ന്ന ത​ര​ത്തി​ൽ കെ​ട്ടി​ട നി​ർ​മാ​ണ ച​ട്ട​ങ്ങ​ളി​ൽ ഭേ​ദ​ഗ​തി വ​രു​ത്താ​ൻ ന​ട​പ​ടി​യെ​ടു​ത്ത കേ​ര​ള സ​ർ​ക്കാ​രി​നെ കേ​ര​ള പൗ​ൾ​ട്രി ഫാ​മേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി അ​ഭി​ന​ന്ദി​ച്ചു. 1000 കോ​ഴി​ക​ൾ, 20 പ​ശു​ക്ക​ൾ, 50 ആ​ടു​ക​ൾ വ​രെ വ​ള​ർ​ത്തു​ന്ന ഫാ​മു​ക​ൾ​ക്ക് ലൈ​സ​ൻ​സ് ഒ​ഴി​വാ​ക്കി​യ​തും ഫാ​മു​ക​ളെ വ്യാ​വ​സാ​യി​ക കെ​ട്ടി​ട​ങ്ങ​ളി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യ​തും സം​ഘ​ട​ന സ്വാ​ഗ​തം ചെ​യ്തു. ഫാം ​ലൈ​സ​ൻ​സിം​ഗ് ച​ട്ട​ങ്ങ​ൾ, മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ച​ട്ട​ങ്ങ​ൾ എ​ന്നി​വ​യി​ൽ കൂ​ടി ഭേ​ദ​ഗ​തി വ​രു​ത്ത​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ​മ​ന്ത്രി കെ.​രാ​ജു, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ​മ​ന്ത്രി എ.​സി.​മൊ​യ്തീ​ൻ, വ​കു​പ്പ് ത​ല​വ​ൻ​മാ​ർ എ​ന്നി​വ​രെ യോ​ഗം അ​ഭി​ന​ന്ദി​ച്ചു.
സം​സ്ഥാ​ന ട്ര​ഷ​റ​ർ സെ​യ്ത് മ​ണ​ലാ​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഖാ​ദ​റ​ലി വ​റ്റ​ല്ലൂ​ർ ഉ​ദ്്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​സാ​ദ് ക​ള​രി​ക്ക​ൽ, ജി​ല്ലാ സെ​ക്ര​ട്ട​റി ഹൈ​ദ​ർ ഉ​ച്ചാ​ര​ക്ക​ട​വ്, ലീ​ഗ​ൽ അ​ഡ്വൈ​സ​ർ കെ.​ടി.​ഉ​മ്മ​ർ, എ​ൻ.​എ.​ഖാ​ദ​ർ, മൂ​സ​ക്കു​ട്ടി, സ​നാ​വു​ള്ള, കു​ഞ്ഞി മൊ​യ്തീ​ൻ ക​രു​വ​ള്ളി, ഉ​സാ​മ കീ​ഴാ​റ്റൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.