തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്തു​ന്ന സ​ന്ദേ​ശ​ങ്ങ​ൾ​ക്ക് ചെ​വി കൊ​ടു​ക്ക​രു​തെ​ന്ന്
Tuesday, April 7, 2020 11:37 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ലോ​കം നേ​രി​ടു​ന്ന രോ​ഗാ​ണു​വി​പ​ത്തി​നെ അ​തി​ജീ​വി​ക്കു​വാ​ൻ എ​ല്ലാ​വ​രും അ​വ​ര​വ​രു​ടെ വാ​സ​സ്ഥ​ല​ത്തു ത​ന്നെ നി​ല​യു​റ​പ്പി​ച്ച് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി​യും മ​റ്റും പ്ര​ച​രി​പ്പി​ക്കു​ന്ന അ​ശാ​സ്ത്രീ​യ സ​ന്ദേ​ശ​ങ്ങ​ൾ​ക്ക് ചെ​വി കൊ​ടു​ക്ക​രു​തെ​ന്നും പ്രൈ​വ​റ്റ് ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ പ്രാ​ക്ടീ​ഷണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പൊ​തു​ജ​ന​ങ്ങ​ളോ​ട​ഭ്യ​ർ​ഥി​ച്ചു. ആ​യു​ർ​വേ​ദ ഡോ​ക്ട​ർ​മാ​രെ പ്ര​തി​രോ​ധ ചി​കി​ത്സാ​രം​ഗ​ത്ത് കൂ​ടു​ത​ൽ സ​ജ്ജ​രാ​ക്കു​ന്ന​തി​നാ​യി ഓ​ണ്‍​ലൈ​ൻ ടെ​യി​നിം​ഗ് ക്ലാ​സു​ക​ൾ ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞ​താ​യും സം​ഘ​ട​ന അ​റി​യി​ച്ചു. വൈ​കു​ന്നേ​രം 7.30ന് ​ആ​രം​ഭി​ക്കു​ന്ന പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ ആ​യു​ഷ് ഡോ​ക്ടർമാ​ർ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. വി​വ​ര​ങ്ങ​ൾ​ക്ക്-94472 16263, 960550 9999, 9495446020.
സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ.​പി.​കൃ​ഷ്ണ​ദാ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ഡോ​ക്ട​ർ​മാ​രാ​യ ഇ.​എ​ൻ.​രാ​മാ​നു​ജ​ൻ നാ​യ​ർ, കെ.​ടി. വി​നോ​ദ് കൃ​ഷ്ണ​ൻ, പി.​കെ.​സു​രേ​ഷ്, പി.​എ​സ്.​നാ​രാ​യ​ണ​ൻ​കു​ട്ടി. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ.​ശ്യാം മോ​ഹ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.