മു​ഖ​ചി​ത്ര പ്ര​കാ​ശ​നം ന​ട​ത്തി
Tuesday, June 30, 2020 11:58 PM IST
നി​ല​ന്പൂ​ർ: ജി​ല്ല​യി​ലെ പ​ഴ​യ കാ​ല ഫു​ട്ബോ​ൾ താ​ര​ങ്ങ​ളു​ടെ ജീ​വി​താ​നു​ഭ​വ​ങ്ങ​ളു​ടെ ക​ഥ പ​റ​യു​ന്ന ച​രി​ത്ര പു​സ്ത​ക​ത്തി​ന്‍റെ മു​ഖ​ചി​ത്ര പ്ര​കാ​ശ​നം ന​ട​ത്തി. അ​ർ​ജു​ന അ​വാ​ർ​ഡ് താ​രം ഐ.​എം.​വി​ജ​യ​ൻ സി​നി​മാ നി​ർ​മാ​താ​വും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്തി​ന് കൈ​മാ​റി​യാ​ണ് പ്ര​കാ​ശ​നം ന​ട​ത്തി​യ​ത്. അ​സോ​സി​യേ​ഷ​ൻ ഫോ​ർ ഫു​ട്ബോ​ൾ ഡ​വ​ല​പ്പ്മെ​ന്‍റ് മ​ല​പ്പു​റം പ്ര​ഥ​മ വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്യു​ന്ന​ത്.
ജു​ല്ല​യി​ലെ പ്ര​ഗ​ത്ഭ​രാ​യ ഫു​ട്ബാ​ൾ താ​ര​ങ്ങ​ളെ നേ​രി​ട്ട് ക​ണ്ട് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച് പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന പു​സ്ത​കം മ​ല​പ്പു​റ​ത്തി​ന്‍റെ ഫു​ട്ബോ​ൾ ച​രി​ത്ര​ത്തി​ന് വ​ലി​യ സം​ഭാ​വ​ന​യാ​ണ്. പ​രി​പാ​ടി​യി​ൽ പ്ര​സി​ഡ​ന്‍റ് നി​യാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി റ​ഷീ​ദ്, നാ​സ​ർ, മു​ൻ സ​ന്തോ​ഷ് ട്രോ​ഫി താ​രം റ​ഷീ​ദ്, ഫൈ​സ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.