ക്ഷാ​മ​ബ​ത്ത കൂ​ടി​ശി​ക ഉ​ട​ൻ വേ​ണം: പെ​ൻ​ഷ​നേ​ഴ്സ് ലീ​ഗ്
Monday, November 30, 2020 11:16 PM IST
കൊ​ള​ത്തൂ​ർ: കു​ടി​ശി​ക​യു​ള്ള നാ​ലു​ഗ​ഡു ക്ഷാ​മ​ബ​ത്ത ഉ​ട​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നും സ​ർ​ക്കാ​ർ വി​ഹി​തം വ​ർ​ധി​പ്പി​ച്ച് ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ ന​ട​പ്പാ​ക്ക​ണ​മെ​ന്നും കേ​ര​ള സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്​സ് ലീ​ഗ് സം​സ്ഥാ​ന ക​മ്മി​റ്റി ആവ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് നാ​നാ​ക്ക​ൽ മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സ്റ്റാ​റ്റ്യൂ​ട്ട​റി പെ​ൻ​ഷ​ൻ വാ​ഗ്ദാ​നം ചെ​യ്ത ഇ​ ട​തു​പ​ക്ഷ സ​ർ​ക്കാ​ർ കാ ണി ക്കു ന്നത് വ​ഞ്ച​ന​യാ​ണെ​ന്നു യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.