ത​ളി ബ്രാ​ഹ്മ​ണ സ​മൂ​ഹം കോ​ഴി​ക്കോ​ട്‌ ഭ​ജ​നോ​ത്സ​വം ഇ​ന്ന് സ​മാ​പി​ക്കും
Wednesday, May 1, 2024 7:19 AM IST
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ത​ളി ബ്രാ​ഹ്മ​ണ സ​മൂ​ഹ മ​ഠ​ത്തി​ൽ ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​മാ​യി ന​ട​ന്നു വ​രു​ന്ന "ത​ളി ബ്രാ​ഹ്മ​ണ സ​മൂ​ഹം കോ​ഴി​ക്കോ​ട്‌ ഭ​ജ​നോ​ത്സ​വം' ഇ​ന്ന് സ​മാ​പി​ക്കും.

രാ​വി​ലെ എ​ട്ടി​ന് "ഉ​ഞ്ച​വൃ​ത്തി ഭ​ജ​ന' യോ​ടെ ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് 8.30ന് "​ശ്രീ സീ​താ​രാ​മ ക​ല്യാ​ണ ഭ​ജ​നോ​ത്സ​വം' ന​ട​ക്കു​ന്ന​താ​ണ്. ബ്ര​ഹ്മ​ശ്രീ മും​ബൈ സു​ന്ദ​ർ​രാ​മ ഭാ​ഗ​വ​ത​രു​ടെ കാ​ർ​മി​ക​ത്വ​ത്തി​ലാ​ണ് സീ​താ​രാ​മ ക​ല്യാ​ണ മ​ഹോ​ത്സ​വം, പ​വ​ലി​മ്പ് എ​ന്നി​വ ന​ട​ക്കു​ക.

കോ​ഴി​ക്കോ​ട് ദേ​വ​രാ​ഗം മ്യൂ​സി​ക് ട്രൂ​പ്പി​ന്‍റെ ഭ​ക്തി​ഗാ​ന​മേ​ള​യും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. ഇ​ന്ന​ലെ മു​ൻ​കാ​ല ഭ​ജ​ന വി​ധ്വാ​നാ​യ ബി.​ആ​ർ. രാ​മ​ലിം​ഗ​യ്യ​ർ​ക്ക് (കോ​മ​ൺ​വെ​ൽ​ത്ത്) ആ​ദ​രം അ​ർ​പ്പി​ച്ചാ​ണ് ഭ​ജ​നോ​ത്സ​വം ആ​രം​ഭി​ച്ച​ത്. ബ്ര​ഹ്മ​ശ്രീ. ശ​ങ്ക​ർ വൈ​ദ്യ​നാ​ഥ ഭാ​ഗ​വ​ത​ർ തി​രു​വ​ന​ന്ത​പു​രം ആ​ൻ​ഡ് പാ​ർ​ട്ടി​യു​ടെ സ​മ്പ്ര​ദാ​യ ജ​യ​ദേ​വ അ​ഷ്ട​പ​തി, ബ്ര​ഹ്മ​ശ്രീ. ഗൗ​തം ക​ണ്ണ​ൻ ഭാ​ഗ​വ​ത​ർ പാ​ർ​ട്ടി​യു​ടെ ത​രം​ഗം പ​ഞ്ച​പ​തി ധ്യാ​നം എ​ന്നി​വ ന​ട​ന്നു.