കൂരാച്ചുണ്ട്: മഴക്കാലപൂർവ മുന്നൊരുക്കത്തിന്റെ ഭാഗമായി പഞ്ചായത്ത്, ആരോഗ്യ വകുപ്പ്, വ്യാപാര സംഘടനകളുടെയും സർവകക്ഷി യോഗം പഞ്ചായത്ത് ഹാളിൽ ചേർന്നു.
പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അംഗങ്ങളായ ഒ.കെ. അമ്മദ്, സിമിലി ബിജു, ഡാർളി ഏബ്രഹാം, മെമ്പർമാരായ വിൻസി തോമസ്, അരുൺ ജോസ്, വിജയൻ കിഴക്കേമീത്തൽ, ജെസി കരിമ്പനയ്ക്കൽ, സെക്രട്ടറി ഇ. ഷാനവാസ്, ഹെൽത്ത് ഇൻസ്പെക്ടർ അരവിന്ദൻ, ജെഎച്ച്ഐ ജയേഷ് കുമാർ, പയസ് വെട്ടിക്കാട്ട്, എ.കെ. പ്രേമൻ, സണ്ണി പാരഡൈസ്, പ്രബീഷ് തളിയോത്ത് എന്നിവർ പ്രസംഗിച്ചു.