മ​ല​യോ​ര​ത്ത് ആ​വേ​ശത്തി​ര​യി​ള​ക്കി പി.​പി. സു​നീ​റി​ന്‍റെ റോ​ഡ് ഷോ
Friday, April 19, 2019 12:35 AM IST
മു​ക്കം: മ​ല​യോ​ര​ത്തെ ആ​വേ​ശ​ത്തി​ലാ​ഴ്ത്തി വ​യ​നാ​ട് മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​പി. സു​നീ​റി​ന്‍റെ റോ​ഡ് ഷോ. ​അ​പ്ര​തീ​ക്ഷി​ത​മാ​യി പെ​യ്ത ക​ന​ത്ത വേ​ന​ൽ​മ​ഴ​ കൂ​സാ​തെ നൂറുകണക്കിനാളുകൾ ബൈ​ക്ക് റാ​ലി​യിൽ അണിചേർന്നു.
ബു​ധ​നാ​ഴ്ച വൈ​കി​ട്ട് കൊ​ടി​യ​ത്തൂ​ർ​ പ​ഞ്ചാ​യ​ത്തി​ലെ ചെ​റു​വാ​ടി​യി​ൽ നി​ന്നാ​ണ് റോ​ഡ് ഷോ ​തു​ട​ങ്ങി​യ​ത്.
കൊ​ടി​യ​ത്തൂ​ർ, കാ​ര​ശേ​രി, കൂ​ട​ര​ഞ്ഞി, തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്തു​ക​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച് മു​ക്കം ന​ഗ​ര​സ​ഭ​യി​ലെ പ്ര​ദേ​ശ​ങ്ങ​ൾ ക​ട​ന്ന്കോ​ട​ഞ്ചേ​രി, പു​തു​പ്പാ​ടി പ​ഞ്ചാ​യ​ത്തു​ക​ളി​ലു​ടെ സ​ഞ്ച​രി​ച്ച റോ​ഡ് ഷോ ​രാ​ത്രി അ​ടി​വാ​ര​ത്ത് സ​മാ​പി​ച്ചു.
റോ​ഡ് ഷോ ​ക​ട​ന്നു പോ​യ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ലെ വീ​ഥി​ക​ൾ​ക്കി​രു​വ​ശ​വും സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ പ്ര​വ​ർ​ത്ത​ക​ർ മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യും ചെ​ങ്കൊ​ടി വീ​ശി​യും പൂ​ക്ക​ൾ വി​ത​റി​യും പ​ട​ക്കം പൊ​ട്ടി​ച്ചും പി.​പി. സു​നീ​റി​ന് അ​ഭി​വാ​ദ്യ​ങ്ങ​ൾ അ​ർ​പ്പി​ച്ചു.
എ​ൽ​ഡി​എ​ഫ് മ​ണ്ഡ​ലം നേ​താ​ക്ക​ളാ​യ ടി. ​വി​ശ്വ​നാ​ഥ​ൻ, കെ. ​മോ​ഹ​ന​ൻ, വി.​കെ. വി​നോ​ദ്, അ​ബ്ദു​ള്ള കു​മാ​ര​നെ​ല്ലൂ​ർ, എ. ​സു​ബൈ​ർ എ​ന്നി​വ​രും റോ​ഡ് ഷോ​യി​ൽ സ്ഥാ​നാ​ർ​ഥിക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.
ചെ​റു​വാ​ടി​യി​ൽ ന​ട​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ഇ. ​ര​മേ​ശ് ബാ​ബു, വി.​കെ. വി​നോ​ദ്, വി. ‌​വ​സീ​ഫ്, സ​ത്താ​ർ കൊ​ള​ക്കാ​ട​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.