വ​ട​ക​ര​യിൽ എൽഡിഎഫ് പ്രകടന പത്രിക
Friday, April 19, 2019 12:35 AM IST
വ​ട​ക​ര: യു​വ​ജ​ന​ങ്ങ​ൾ​ക്ക് പു​തി​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ഉ​ണ്ടാ​ക്കാ​നാ​വ​ശ്യ​മാ​യ വി​ക​സ​ന പ​ദ്ധ​തി​ക​ൾ​ക്ക് മു​ൻ​തൂ​ക്കം ന​ൽ​കു​ന്ന പ്ര​ക​ട​ന പ​ത്രിക​യു​മാ​യി വ​ട​ക​ര​യി​ൽ ഇ​ട​തു​മു​ന്ന​ണി.
മ​ണ്ഡ​ല​ത്തി​ന്‍റെ സ​ർ​വ​തോ​ന്മു​ഖ​മാ​യ പു​രോ​ഗ​തി​യു​ടെ രൂ​പ​രേ​ഖ ല​ക്ഷ്യ​മാ​ക്കി​യു​ള്ള മാ​നി​ഫെ​സ്റ്റോ വ​ട​ക​ര പ്ര​സ്ക്ല​ബി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പു​റ​ത്തി​റ​ക്കി. എ​ല്ലാ​വ​ർ​ക്കും ഭ​ക്ഷ​ണം, വീ​ട്, വി​ദ്യാ​ഭ്യാ​സം, തൊ​ഴി​ൽ, അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം എ​ന്നി​വ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ൽ ഉൗ​ന്നി​നി​ന്നു​കൊ​ണ്ടു​ള്ള ക​ർ​മ​പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കാ​നും വി​വി​ധ ഏ​ജ​ൻ​സി​ക​ളെ ഏ​കോ​പി​പ്പി​ച്ചു ന​ട​പ്പാ​ക്കാ​നു​മു​ള്ള ഇ​ട​പെ​ട​ലാ​ണ് ന​ട​ത്തു​ക.
നാ​ളി​കേ​ര ഉ​ത്പാ​ദ​ന​ത്തി​ന് പേ​രുകേ​ട്ട വ​ട​ക​ര​യി​ൽ തെ​ങ്ങി​ന്‍റെ വി​വി​ധ ഉ​ത്പ​ന്ന​ങ്ങ​ൾ മൂ​ല്യ​വ​ർ​ധി​ത വ​സ്തു​ക്ക​ളാ​ക്കി മാ​റ്റു​ന്ന കേ​രോ​ദ്യാ​നം​ പ​ദ്ധ​തി ഇ​തി​ൽ പ്ര​ധാ​ന​മാ​ണ്.
പ്ര​വാ​സി സ​മൂ​ഹം ഏ​റെ​യു​ള്ള ഈ ​മേ​ഖ​ല​യി​ൽ പ്ര​വാ​സി​മി​ത്രം​ പ​ദ്ധ​തി​യും മു​ന്നോ​ട്ട് വയ്ക്കു​ന്നു. 34 ഇ​ന​ങ്ങ​ളാ​ണ് പ്ര​ക​ട​ന പ​ത്രി​ക​യി​ൽ വി​ഭാ​വ​നം ചെ​യ്തി​ട്ടു​ള്ള​ത്. കേ​ന്ദ്ര​, സം​സ്ഥാ​ന, ത​ദ്ദേ​ശ സ​ർ​ക്കാ​രു​ക​ളു​ടെ പ​ദ്ധ​തി​ക​ൾ സം​യോ​ജി​പ്പി​ച്ച് കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ്പാ​ക്കാ​നു​ള്ള ഇ​ട​പെ​ട​ലു​ക​ളാ​ണ് വ​ട​ക​ര​യി​ൽ വേ​ണ്ട​തെ​ന്ന് പ്ര​ക​ട​ന പ​ത്രി​ക ഓ​ർ​മി​പ്പി​ക്കു​ന്നു.
പ​ത്ത് വ​ർ​ഷ​ക്കാ​ല​മാ​യി തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന ഒ​രു കേ​ന്ദ്ര​പ​ദ്ധ​തി​യും വ​ട​ക​ര​യി​ൽ എ​ത്തി​യി​ട്ടി​ല്ല. അ​ടി​സ്ഥാ​ന വി​ക​സ​ന രം​ഗ​ത്തും മ​നു​ഷ്യ വി​ഭ​വ​ശേ​ഷി വി​ക​സ​ന​രം​ഗ​ത്തും കേ​ന്ദ്ര​പ​ദ്ധ​തി​ക​ളി​ല്ല. ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​വ​കേ​ര​ള നി​ർ​മി​തി​യു​ടെ പാ​ത​യി​ലാ​ണ് കേ​ര​ളം. സ​മ​ഗ്ര​വും പ​രി​സ്ഥി​തി സൗ​ഹൃ​ദ​ത്തി​ൽ അ​ധി​ഷ്ഠി​ത​വു​മാ​യ ന​വ​കേ​ര​ള നി​ർ​മി​തി​യു​ടെ ഭാ​ഗ​മാ​ണ് വ​ട​ക​ര ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ വി​ക​സ​ന​വും എ​ന്ന കാ​ഴ്ച​പ്പാ​ടാ​ണ് മാ​നി​ഫെ​സ്റ്റോ​യു​ടെ പിന്നിൽ.
ന​വ​കേ​ര​ള മി​ഷ​നു​ക​ളി​ലൂ​ടെ കേ​ര​ള​സ​ർ​ക്കാ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന വി​ക​സ​ന സ​മീ​പ​ന​ത്തി​ൽ നി​ന്ന് ഊ​ർ​ജം ഉ​ൾ​ക്കൊ​ണ്ടു പു​തി​യൊ​രു വ​ട​ക​ര സൃ​ഷ്ടി​ക്കും. ഇ​തി​നാ​വ​ശ്യ​മാ​യ സം​രം​ഭ​ങ്ങ​ളും വി​ഭ​വ​സ​മാ​ഹ​ര​ണ സാ​ധ്യ​ത​ക​ളും വി​ക​സ​ന പ​ദ്ധ​തി​ക​ളു​മാ​ണ് മാ​നി​ഫെ​സ്റ്റോ​യി​ലൂ​ടെ ഇ​ട​തു​മു​ന്ന​ണി മു​ന്നോ​ട്ട് വയ്​ക്കു​ന്ന​തെ​ന്നു നേ​താ​ക്ക​ൾ പ​റ​ഞ്ഞു.
പ്ര​ക​ട​ന പ​ത്രി​ക​യു​ടെ പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ സ്ഥാ​നാ​ർ​ഥി പി.​ജ​യ​രാ​ജ​ൻ, സി.​കെ.​നാ​ണു എം​എ​ൽ​എ, തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മ​ന​യ​ത്ത്ച​ന്ദ്ര​ൻ, ടി.​കെ. രാ​ജ​ൻ, കെ.​ടി. കു​ഞ്ഞി​ക്ക​ണ്ണ​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.