തേ​ങ്ങാ​ക്കൂ​ട​യ്ക്ക് തീ​പി​ടി​ച്ചു
Friday, April 19, 2019 12:36 AM IST
നാ​ദാ​പു​രം: വ​ള​യം ക​ണ്ടി​വാ​തു​ക്ക​ൽ മ​ല​യോ​ര​ത്ത് തേ​ങ്ങാ​ക്കൂ​ട​യ്ക്ക് തീ​പി​ടി​ച്ച​ത് പ​രി​ഭ്രാ​ന്തി​ക്കി​ട​യാ​ക്കി.
ക​ണ്ടി വാ​തു​ക്ക​ൽ വ​ള​യ​ലാ​യി മ​ല​യി​ലാ​ണ് വ്യാ​ഴാ​ഴ്ച രാ​വി​ലെ പ​ത്തി​നാ​യി​രു​ന്നു തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ജ​ന​വാ​സ​മി​ല്ലാ​ത്ത പ്ര​ദേ​ശ​ത്തെ കൃ​ഷി​യി​ട​ത്തി​ലെ തേ​ങ്ങാ​ക്കൂ​ട​യി​ൽ തേ​ങ്ങ കൊ​പ്ര​യാ​ക്കാ​ൻ തീ​യി​ട്ട​താ​യി​രു​ന്നു. സ​മീ​പ​ത്തെ പ​റ​മ്പി​ൽ കൃ​ഷി​പ്പ​ണി​യി​ലേ​ർ​പ്പെ​ട്ട​വ​രാ​ണ് തീ ​ക​ണ്ട​ത്. ഇ​വ​ർ നാ​ട്ടു​കാ​രെ​യും ഫ​യ​ർ​ഫോ​ഴ്സി​നെ​യും അ​റി​യി​ച്ചു. ചേ​ല​ക്കാ​ട്‌ നി​ന്നെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സി​ന് റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ മൂ​ലം സ്ഥ​ല​ത്തെ​ത്താ​നാ​യി​ല്ല. തു​ട​ർ​ന്ന് ഒ​രു കി​ലോ​മീ​റ്റ​റോ​ളം കാ​ൽ​ന​ട​യാ​യി സ​ഞ്ച​രി​ച്ച് സ​മീ​പ​ത്തെ കി​ണ​റി​ൽ നി​ന്ന് വെ​ള്ള​മെ​ടു​ത്ത് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കു​ക​യാ​യി​രു​ന്നു.
നാ​ട്ടു​കാ​രു​ടെ​യും ഫ​യ​ർ ഫോ​ഴ്സി​ന്‍റെ​യും അ​വ​സ​രോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ തീ ​മ​റ്റി​ട​ങ്ങ​ളി​ലേ​ക്ക് പ​ക​രു​ന്ന​ത് ഒ​ഴി​വാ​ക്കി.
വ​ള​യം മാ​രാ​ങ്ക​ണ്ടി അ​ശോ​ക​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് തേ​ങ്ങാ ക്കൂ​ട. നാ​ലാ​യി​ര​ത്തോ​ളം തേ​ങ്ങ അ​ഗ്നി​ക്കി​ര​യാ​യി. ഒ​രു ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്ടം ഉ​ണ്ടാ​യ​താ​യി ഉ​ട​മ​സ്ഥ​ൻ പ​റ​ഞ്ഞു.
ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ പി.​സി. പ്രേ​മ​ൻ, ഒ. ​അ​നീ​ഷ്, എം.​കെ. ര​ഞ്ജി​ത്ത്, സി.​കെ. വി​നീ​ത്, പി.​എം. വി​ജേ​ഷ് തു​ട​ങ്ങി​യ​വ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം കൊ​ടു​ത്തു.