ഹ്ര​സ്വ​ചി​ത്ര​വു​മാ​യി വി​നോ​ദ് കോ​വൂ​ര്‍
Friday, April 19, 2019 12:36 AM IST
കോ​ഴി​ക്കോ​ട്: ന​ട​ന്‍ വി​നോ​ദ് കോ​വൂ​ര്‍ ര​ച​ന​യും സം​വി​ധാ​ന​വും നി​ര്‍​വ​ഹി​ച്ച ഹ്ര​സ്വ​ചി​ത്രം 'ആ​ക​സ്മി​കം' യൂ ​ട്യൂ​ബി​ല്‍ റി​ലീ​സ് ചെ​യ്തു. ജീ​വി​ത​ത്തി​ല്‍ തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കാ​ന്‍ വൈ​കി​പ്പോ​ക​രു​തെ​ന്ന സ​ന്ദേ​ശം ന​ല്‍​കു​ന്ന ചി​ത്രം ഒ​രു​ദി​വ​സം കൊ​ണ്ട് കോ​ഴി​ക്കോ​ട്ടാ​ണ് ചി​ത്രീ​ക​രി​ച്ച​ത്.
ഒ​മ്പ​ത് മി​നി​ട്ട് ദൈ​ര്‍​ഘ്യ​മു​ള്ള ചി​ത്ര​ത്തി​ല്‍ വി​നോ​ദ് കോ​വൂ​ര്‍, സി.​ടി. ക​ബീ​ര്‍, ആ​തി​ര, ക​ബ​നി, വ​ര​ദ മ​നോ​ജ്, ഗ​ണേ​ശ് കു​മാ​ര്‍, ഡോ. ​ന​വീ​ന്‍, നി​സാ​ര്‍, എ.​ടി. റ​ഷീ​ദ് എ​ന്നി​വ​രാ​ണ് വേ​ഷ​മി​ട്ട​ത്. നി​തി​ന്‍ പി. ​മോ​ഹ​ന്‍ കാ​മ​റ നി​ര്‍​വ​ഹി​ച്ച ചി​ത്രം നി​ര്‍​മി​ച്ച​ത് ദേ​വു വി​നോ​ദാ​ണ്.
വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് കൗ​ണ്‍​സലിംഗ് ന​ല്‍​കു​ന്ന​തി​നി​ടെ കി​ട്ടി​യ ആ​ശ​യ​മാ​ണ് സി​നി​മ​യാ​ക്കി​യ​തെ​ന്നും ചി​ത്രം സ്‌​കൂ​ളു​ക​ളി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കാ​ന്‍ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ അ​നു​മ​തി നേ​ടു​മെ​ന്നും വി​നോ​ദ് കോ​വൂ​ര്‍ പ​റ​ഞ്ഞു. വി​ഷു​വി​ന് റി​ലീ​സ് ചെ​യ്ത ചി​ത്രം ചി​ല മേ​ള​ക​ളി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ച്ച​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. അ​ഭി​നേ​താ​ക്ക​ളും വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.