ക​ല്‍​പ്പ​റ്റ നാ​രാ​യ​ണ​ന്‍റെ വാ​ക്കു​ക​ള്‍ ജ​നാ​ധി​പ​ത്യ നി​ല​പാ​ടാ​യി കാ​ണ​ണം: സം​സ്‌​കാ​ര സാ​ഹി​തി
Friday, April 19, 2019 12:36 AM IST
പേ​രാ​മ്പ്ര: ക​ല്‍​പ്പ​റ്റ നാ​രാ​യ​ണ​ന്‍റെ വാ​ക്കു​ക​ള്‍ ജ​നാ​ധി​പ​ത്യ നി​ല​പാ​ടാ​യി കാ​ണാ​തെ അ​ദ്ദേ​ഹം പ​ങ്കെ​ടു​ക്കു​ന്ന സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ളെ ഇ​ല്ലാ​താ​ക്കാ​നു​ള്ള നീ​ക്കം അ​പ​ല​പ​നീ​യ​മാ​ണെ​ന്ന് സം​സ്‌​കാ​ര സാ​ഹി​തി ജി​ല്ലാ ക​മ്മി​റ്റി.
പ​യ്യോ​ളി​യി​ല്‍ പു​സ്ത​ക പ്ര​കാ​ശ​ന ച​ട​ങ്ങി​ന് ന​ല്കി​യ അ​നു​മ​തി റ​ദ്ദ് ചെ​യ്ത സ്‌​കൂ​ള്‍ അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി​യി​ല്‍ ജി​ല്ലാ ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു. ഇ.​ആ​ര്‍. ഉ​ണ്ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സു​നി​ല്‍ മ​ട​പ്പ​ള്ളി, ടി.​വി. മു​ര​ളി, പ്ര​മോ​ദ് കോ​ട്ട​പ്പ​ള്ളി, കു​മാ​ര​ന്‍ രാ​മ​ത്ത്, മു​ര​ളി ബേ​പ്പൂ​ര്‍, ഇ.​പി. മു​ഹ​മ്മ​ദ്, മോ​ഹ​ന​ന്‍ പു​തി​യോ​ട്ടി​ല്‍, ശ്രീ​മാ​നു​ണ്ണി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. എ​സ്എ​സ്എ​ല്‍​സി മൂ​ല്യ നി​ര്‍​ണ​യ ക്യാ​മ്പിൽ മ​ല​യാ​ളം അ​ധ്യാ​പ​ക​രു​ടെ കൂ​ട്ടാ​യ്മ സംഘടിപ്പിച്ച പു​സ്ത​ക പ്ര​കാ​ശ​ന ച​ട​ങ്ങി​ല്‍ നി​ന്നാ​ണ് ക​ല്‍​പ്പ​റ്റ നാ​രാ​യ​ണ​നെ കഴിഞ്ഞ ദിവസം വി​ല​ക്കി​യ​ത്. തുടർന്ന് പുസ്തക പ്രകാശന ചടങ്ങ് മാറ്റിവച്ചു.