പെ​രു​വ​ണ്ണാ​മൂ​ഴി​യി​ൽ ഹൈ​മാ​സ്റ്റ് വി​ള​ക്ക് പ്ര​കാ​ശി​ച്ചു
Friday, April 19, 2019 12:37 AM IST
പെ​രു​വ​ണ്ണാ​മൂ​ഴി: ഏ​റെ നാ​ള​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ പെ​രു​വ​ണ്ണാ​മൂ​ഴി ടൂ​റി​സ്റ്റു കേ​ന്ദ്ര​ത്തി​ൽ ഹൈ​മാ​സ്റ്റ് വി​ള​ക്ക് പ്ര​കാ​ശി​ച്ചു. ഇ​രു​ട്ടി​ലാ​ണ്ടു കി​ട​ന്ന ടൂ​റി​സ്റ്റു കേ​ന്ദ്ര പ്ര​വേ​ശ​ന ക​വാ​ട​ത്തി​ലും ഡാം ​ക്യാ​മ്പ് ഏ​രി​യയ്​ക്കു​ള്ളി​ലു​മാ​യി ര​ണ്ടു വി​ള​ക്കു​ക​ളാ​ണു ക​ഴി​ഞ്ഞ ദി​വ​സം പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​യ​ത്.
കോ​ടി​ക്ക​ണ​ക്കി​നു രൂ​പ വ​ക​യി​രു​ത്തി പെ​രു​വ​ണ്ണാ​മൂ​ഴി അ​ണ​ക്കെ​ട്ടു​മേ​ഖ​ല​യി​ൽ വൈ​ദ്യൂ​തീ​ക​ര​ണം ന​ട​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണു ഹൈ​മാ​സ്റ്റ് വി​ള​ക്ക് സ്ഥാ​പി​ച്ച​ത്. വോ​ട്ടെ​ടു​പ്പി​നു മു​മ്പ് വി​ള​ക്കു​ക​ൾ ക​ത്തി​ക്ക​ണ​മെ​ന്ന ക​ർ​ശ​ന നി​ർ​ദ്ദേ​ശം വ​ന്ന​തോ​ടെ​യാ​ണു ബു​ധ​നാ​ഴ്ച വി​ള​ക്കു​ക​ൾ​ക്കു ജീ​വ​ൻ ന​ൽ​കി​യ​ത്.