കൊ​ല​പാ​ത​ക രാ​ഷ്‌ട്രീ​യ​ത്തി​നെ​തി​രേ പ്ര​തി​ക​രി​ക്കാ​നു​ള്ള അ​വ​സ​രം പാ​ഴാ​ക്ക​രു​തെ​ന്ന് ഇ​ര​ക​ളു​ടെ ബ​ന്ധു​ക്ക​ൾ
Sunday, April 21, 2019 2:20 AM IST
വ​ട​ക​ര: കൊ​ല​പാ​ത​ക രാ​ഷ്‌ട്രീ​യ​ത്തി​നെ​തി​രേ പ്ര​തി​ക​രി​ക്കാ​നു​ള്ള അ​വ​സ​രം പാ​ഴാ​ക്ക​രു​തെ​ന്ന് ഇ​ര​ക​ളു​ടെ ബ​ന്ധു​ക്ക​ൾ. വ​ട​ക​ര സാം​സ്കാ​രി​ക വേ​ദി​ കോ​ട്ട​പ്പ​റ​ന്പി​ൽ സം​ഘ​ടി​പ്പി​ച്ച​ ഇ​ര​ക​ൾ സം​സാ​രി​ക്കു​ന്നുവെ​ന്ന പ​രി​പാ​ടിയിൽ അ​രി​യി​ൽ അ​ബ്ദു​ൽ ശു​ക്കൂ​റി​ന്‍റെ സ​ഹോ​ദ​ര​ൻ ദാ​വൂ​ദ്, ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ വി​ധ​വ കെ.​കെ. ര​മ, ഫാ​ത്തി​മ രോ​ഷ്നി, കൃ​പേ​ഷി​ന്‍റെ അ​ച്ഛ​ൻ കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

റോ​ഡ്ഷോ ന​ട​ത്തി

പേ​രാ​മ്പ്ര: പി. ​ജ​യ​രാ​ജ​ന്‍റെ തെ​രെ​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണാ​ർ​ത്ഥം സൗ​ത്ത് മേ​ഖ​ല ഇ​ട​തു​പ​ക്ഷ​യു​വ​ജ​ന സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ റോ​ഡ്ഷോ ന​ട​ത്തി.
ജ​യ​രാ​ജ​ന്‍റെ മു​ഖം മൂ​ടി​ധ​രി​ച്ച നു​റ് ക​ണ​ക്കി​ന് യു​വാക്ക​ൾ റോ​ഡ്ഷോ​യി​ൽ പ​ങ്കെ​ടു​ത്തു. കെ.​എം. ലി​ഗി​ത്ത്, കെ. ​ധ​നേ​ഷ്, നി​ഷാ​ദ് പൊ​ന്ന​ക്ക​ണ്ടി, ടി. ​സു​ധി​ഷ്, കെ.​എം. പ്ര​മി​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.