കാറിൽ കടത്തുകയായിരുന്ന മ​ദ്യം തെരഞ്ഞെടുപ്പു ‍ ക​മ്മീ​ഷ​ന്‍ സ്ക്വാഡ് പി​ടി​കൂ​ടി
Monday, April 22, 2019 12:21 AM IST
പേ​രാ​മ്പ്ര: പേ​രാ​മ്പ്ര നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ സ്ക്വാഡ് ന​ട​ത്തി​യ പരിശോധനയ്ക്കിടെ നൂ​റു കു​പ്പി ഇ​ന്ത്യ​ന്‍ നി​ര്‍​മ്മി​ത വി​ദേ​ശ മ​ദ്യം പി​ടി​കൂ​ടി​.
മാ​ഹി​യി​ല്‍ നി​ന്നും നൊ​ച്ചാ​ടേ​ക്ക് കാറിൽ കൊണ്ടുവ രികയാ യിരുന്നു മദ്യം.‍ രാ​മ​ല്ലൂ​രി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ സ്​പെ​ഷ്യ​ല്‍ സ്‌​ക്വാ​ഡ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാണ് ഒ​ളി​പ്പി​ച്ച നി​ല​യി​ല്‍ മ​ദ്യക്കുപ്പി​ക​ള്‍ ക​ണ്ടെ​ത്തിയത്. കാറില്‍ ഉ​ണ്ടാ​യി​രു​ന്ന നൊ​ച്ചാ​ട് ന​മ്പൂ​ടാ​ട്ട് അ​നീ​ഷ് (32), കു​ഴി​ച്ചാ​ലി​ല്‍ ക​രു​ണ​ന്‍ (45) എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്തു. പി​ടി​കൂ​ടി​യ മ​ദ്യം വൈ​കു​ന്നേ​ര​ത്തോ​ടെ പേ​രാ​മ്പ്ര കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

അ​ന്വേ​ഷിക്ക​ണം:
യു​ഡി​എ​ഫ്

പേ​രാ​മ്പ്ര: രാ​മ​ല്ലൂ​രി​ല്‍ മാ​ഹി​യി​ല്‍ നി​ന്ന് കൊ​ണ്ട് വ​ന്ന നൂ​റ് കു​പ്പി വി​ദേ​ശ​മ​ദ്യം തെ​ര​ഞ്ഞെ​ടു​പ്പ് സ്‌​ക്വാ​ഡ് പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ല്‍ സ​മ​ഗ്ര അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് യു​ഡി​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി. സി​പി​എ​മ്മിന്‍റെ ശ​ക്തി​കേ​ന്ദ്ര​ത്തി​ല്‍ വ​ച്ചാ​ണ് മ​ദ്യം പി​ടി​കൂ​ടി​യ​ത്. മ​ദ്യം ന​ല്‍​കി വോ​ട്ട​ര്‍​മാ​രെ സ്വാ​ധീ​നി​ക്കാ​നാ​യി എ​ല്‍​ഡി​എ​ഫാ​ണ് സം​ഭ​വ​ത്തി​ന് പി​ന്നി​ല്‍.
സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ​വ​ര്‍ സി​പി​എം പ്ര​വ​ര്‍​ത്ത​ക​രാ​ണ്. പി​ടി​കൂ​ടി​യ വാ​ഹ​ന​വും സി​പി​എം പ്ര​വ​ര്‍​ത്ത​ക​ന്‍റേ​താ​ണ്. എ​ക്‌​സൈ​സ് മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍റെ പെ​ഴ്‌​സ​ണ​ല്‍ സ്റ്റാ​ഫി​ലെ ചി​ല​രു​ടെ അ​റി​വോ​ടെ​യാ​ണ് മ​ദ്യം ക​ട​ത്തി​യ​തെ​ന്നും യു​ഡി​എ​ഫ് ആ​രോ​പി​ച്ചു. ചെ​യ​ര്‍​മാ​ന്‍ എ​സ്.​കെ. അ​സൈ​നാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​ബാ​ല​നാ​രാ​യ​ണ​ന്‍, പി.​ജെ. തോ​മ​സ്, രാ​ജ​ന്‍ മ​രു​തേ​രി, ടി.​കെ ഇ​ബ്രാ​ഹിം, മു​നീ​ര്‍ എ​ര​വ​ത്ത്, ബേ​ബി കാ​പ്പു​കാ​ട്ടി​ല്‍, രാ​ജ​ന്‍ വ​ര്‍​ക്കി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

പേ​രാ​മ്പ്ര: രാ​മ​ല്ലൂ​രി​ല്‍ നൂ​റു​ക​ണ​ക്കി​ന് കു​പ്പി മ​ദ്യം ശേ​ഖ​രി​ച്ച് വെ​ച്ച​ത് തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കാ​നു​ള്ള ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​ണെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പേ​രാ​മ്പ്ര നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​സ്. സു​ന​ന്ദ് പ​റ​ഞ്ഞു. പൂ​ട്ടി​യ ബാ​റു​ക​ള്‍ തു​റ​ക്കു​ന്ന​തി​ന് സ​ഹാ​യം ചെ​യ്ത എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​രി​നും സി​പി​എ​മ്മി​നും ബാ​ര്‍ മു​ത​ലാ​ളി​മാ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് പ്ര​ത്യു​പ​കാ​രം ചെ​യ്യു​ക​യാ​ണെ​ന്നും വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു.