സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​ക്കു വീ​ണ്ടും മ​ർ​ദ​നം; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കി
Monday, April 22, 2019 12:21 AM IST
വ​ട​ക​ര: സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​തി സി.​ഒ.​ടി. ന​സീ​റി​നും സു​ഹൃ​ത്തു​ക്ക​ൾ​ക്കു​മെ​തി​രെ മേ​പ്പ​യൂ​രി​ൽ ര​ണ്ടാം ദി​വ​സ​വും തു​ട​ർ​ച്ച​യാ​യി സി​പി​എം ആ​ക്ര​മ​ണമൂണ്ടായെന്നു പരാതി. മു​ൻ സി​പി​എം നേ​താ​വും ത​ല​ശേ​രി ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​റു​മാ​യി​രു​ന്ന സി.​ഒ.​ടി. ന​സീ​ർ വ​ട​ക​ര മ​ണ്ഡ​ല​ത്തി​ൽ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്നു​വെ​ന്ന വാ​ർ​ത്ത പു​റ​ത്തു വ​ന്ന​ത് മു​ത​ൽ ത​ന്നെ സി​പി​എം പ്ര​വ​ർ​ത്ത​ക​രു​ടെ ഭാ​ഗ​ത്ത് നി​ന്നും ഭീ​ഷ​ണി​ക​ളു​യ​രു​ന്നു​ണ്ടാ​യി​രു​ന്നു.
മേ​പ്പ​യൂ​രി​ൽ അ​വ​സാ​ന വ​ട്ട പ്ര​ചാ​ര​ണ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്ന ന​സീ​റി​നെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നുവെന്നാണ് പരാതി ഇ​ന്നലെ ഉ​ച്ച​ക്ക് ഒ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു അ​ക്ര​മ​മു​ണ്ടാ​യ​ത്. ന​സീ​ർ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നുപ​രാ​തി ന​ൽ​കി. ന​സീ​റി​നെ​യും ര​ണ്ട് സു​ഹൃ​ത്തു​ക്ക​ളെ​യും വ​ട​ക​ര ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.