ആശയക്കുഴപ്പം സൃഷ്ടിച്ച് വോട്ടേർസ് സ്ലിപ്പ്
Monday, April 22, 2019 12:21 AM IST
നാ​ദാ​പു​രം: പോ​ളിം​ഗ് സ​മ​യം തെറ്റായി രേഖപ്പെടുത്തിയ വോട്ടേർസ് സ്ലിപ്പ് ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ അറിയിച്ച പോ​ളിം​ഗ് സ​മ​യം 23ന് ​രാ​വി​ലെ ഏ​ഴ് മു​ത​ൽ വൈ​കു​ന്നേ​രം ആ​റ് വ​രെ​യാ​ണ്. എ​ന്നാ​ല്‍ ബി​എ​ല്‍ ഒ​മാ​ര്‍ വീ​ട്ടി​ലെ​ത്തി​ക്കു​ന്ന സ്ലി​പ്പി​ല്‍ പോ​ളിം​ഗ് സ​മ​യം രാ​വി​ലെ ഏ​ഴ് മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ​ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഈ ​വ​ര്‍​ഷം വി​വി പാ​റ്റ് ഉ​ള്ള​തി​നാ​ലാണ് ഒ​രു മ​ണി​ക്കൂ​ര്‍ കൂ​ടു​ത​ല്‍ ന​ല്‍​കിയത്. ക​ഴി​ഞ്ഞ ദി​വ​സം മു​ത​ലാ​ണ് ബി​എ​ല്‍​ഒ​മാ​ര്‍ വോ​ട്ടേ​ര്‍​സ് സ്ലി​പ്പ് വീ​ടു​ക​ളി​ലെ​ത്തി​ച്ചു തു​ട​ങ്ങി​യ​ത്. മു​ന്‍ വ​ര്‍​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഈ ​വ​ര്‍​ഷ​ത്തെ വോ​ട്ടേ​ര്‍​സ് സ്ലി​പ്പി​ല്‍ ഫോ​ട്ടോ​യും വി​ശ​ദ​മാ​യി എ​ല്ലാം കാ​ര്യ​ങ്ങ​ളും ബൂ​ത്തി​ന്‍റെ മാ​പ്പും സ​ഹി​ത​മാ​ണ്.

കു​ടി​വെ​ള്ള പ​ദ്ധ​തി പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു

പേ​രാ​മ്പ്ര: വ​ര്‍​ഷ​ങ്ങ​ളു​ടെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ല്‍ പേ​രാ​മ്പ്ര പാ​റാ​ട്ടു​പാ​റ​യി​ലെ കേ​ളോ​ത്ത് മീ​ത്ത​ല്‍ തൈ​പ്പ​റ​മ്പ് വ​ടേ​ക്ക​ണ്ടി കു​ടി​വെ​ള്ള പ​ദ്ധ​തി പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു.
എം​പി ഫ​ണ്ട് 26 ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ച് നി​ര്‍​മ്മാ​ണം പൂ​ര്‍​ത്തി​യാ​ക്കി​യ പ​ദ്ധ​തി ഗു​ണ​ഭോ​ക്താ​വാ​യ തൈ​പ്പ​റ​മ്പി​ല്‍ രാ​ഘ​വ​ന്‍ കു​ടി​വെ​ള്ളം തു​റ​ന്ന് കൊ​ടു​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.
വാ​സു വേ​ങ്ങേ​രി, രാ​ജീ​വ​ന്‍ പാ​റാ​ട്ടു​പാ​റ, സു​രേ​ന്ദ്ര​ന്‍ വ​ടേ​ക്ക​ണ്ടി, പി.​പി. ബാ​ല​നാ​രാ​യ​ണ​ന്‍, ബേ​ബി ഇ​ല്ല​ത്ത്, ലി​ജി​ന ഗോ​പി, സി​ന്ധു സു​രേ​ഷ്, എ​ന്‍.​കെ. ബി​നീ​ഷ്, എം. ​ഗോ​പാ​ല​ന്‍, പി. ​ഗോ​പാ​ല​ന്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.