കെ.​മു​ര​ളീ​ധ​ര​ന്‍ റി​ക്കാ​ര്‍​ഡ് ഭൂ​രി​പ​ക്ഷം നേ​ടുമെന്ന്‍
Tuesday, April 23, 2019 12:13 AM IST
പേ​രാ​മ്പ്ര: വ​ട​ക​ര​യി​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ത്ഥി കെ. ​മു​ര​ളീ​ധ​ര​ന്‍ റി​ക്കാ​ര്‍​ഡ് ഭൂ​രി​പ​ക്ഷ​ത്തി​ല്‍ വി​ജ​യി​ക്കു​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ഇ​ഖ്ബാ​ല്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സം​സ്ഥാ​ന​ത്ത് യു​ഡി​എ​ഫ് ത​രം​ഗം ആ​ഞ്ഞ​ടി​ക്കു​ക​യാ​ണ്. ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ സു​പ്രീം കോ​ട​തി വി​ധി വ​ന്ന​പ്പോ​ള്‍ മൗ​ന​വ്ര​ത​ത്തി​ലാ​യി​രു​ന്ന​വ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത​തോ​ടെ വി​ശ്വാ​സം സം​ര​ക്ഷി​ക്കു​മെ​ന്ന് പ​റ​യു​ന്ന​ത് വെ​റും ഇ​ര​ട്ട​ത്താ​പ്പാ​ണ്. ആ​ചാ​ര​ങ്ങ​ള്‍​ക്കും അ​നു​ഷ്ഠാ​ന​ങ്ങ​ള്‍​ക്കു​മൊ​പ്പ​മാ​ണ് യു​ഡി​എ​ഫ് നി​ല​കൊ​ള്ളു​ന്ന​ത്. കേ​ന്ദ്ര​ത്തി​ല്‍ യു​പി​എ സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ല്‍ വ​രും. കേ​ന്ദ്ര-സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളു​ടെ തെ​റ്റാ​യ ന​യ​ങ്ങ​ള്‍​ക്കെ​തി​രാ​യ വി​ധി​യെ​ഴു​ത്താ​കും തെ​ര​ഞ്ഞെ​ടു​പ്പെ​ന്നും ഇ​ഖ്ബാ​ല്‍ കൂട്ടി​ച്ചേ​ര്‍​ത്തു.