ഇ​ല​ക്ഷ​ന്‍ സ്‌​ക്വാ​ഡ് 37.17 ല​ക്ഷം രൂ​പ പി​ടി​കൂ​ടി
Tuesday, April 23, 2019 12:13 AM IST
കോ​ഴി​ക്കോ​ട്: സ്റ്റാ​റ്റി​ക് സ​ര്‍​വൈ​ല​ന്‍​സ് സ്‌​ക്വാ​ഡ്‌ (കോ​ഴി​ക്കോ​ട് സൗ​ത്ത് ) ടീം ​ലീ​ഡ​ർ എം.​ടി. തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 37.17 ല​ക്ഷം രൂ​പ പി​ടി​കൂ​ടി. ഇ​ന്ന​ലെ മൂ​രി​യാ​ട് ബ​സ്റ്റോ​പ്പി​നു സ​മീ​പ​ത്തു​നി​ന്നാ​ണ് തു​ക പി​ടി​കൂ​ടി​യ​ത്. പണം ക​ള​ക്ട​റേ​റ്റ് സീ​നി​യ​ര്‍ ഫി​നാ​ന്‍​സ് ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​പ്പീ​ല്‍ ക​മ്മിറ്റി​ക്ക് കൈ​മാ​റി.

സം​ഘ​ത്തി​ൽ സി​പി​ഒ​മാ​ര​ായ ഒ.​കെ. ശ്രീ​കു​മാ​ർ, എ. ​അ​നൂ​ജ്, വി​ഡി​യോ​ഗ്രാ​ഫ​ർ അ​നി​ൽ​കു​മാ​ർ, ഡ്രൈ​വ​ർ എം. ​ര​ഞ്ജി​ത്ത് എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു. ഇ​തു​വ​രെ 1.15 കോ​ടി രൂ​പ പി​ടി​കൂ​ടി​യി​ട്ടു​ണ്ട്‌. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലും ഇ​തേ ടീ​ം പ​ണം പി​ടി​കൂ​ടി​യി​രു​ന്നു.