കോ​ട​ഞ്ചേ​രി​യിൽ മികച്ച പോളിംഗ്
Wednesday, April 24, 2019 12:52 AM IST
കോ​ട​ഞ്ചേ​രി : കോ​ട​ഞ്ചേ​രി​യി​ൽ 80 ശ​ത​മാ​നം പേ​ർ സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ച്ചു. ക​ണ്ണോ​ത്ത് സെ​ന്‍റ് ആ​ന്‍റ​ണീ​സ് സ്കൂ​ളി​ലെ നാ​ൽ​പ്പ​ത്തി ഒ​ന്നാം ന​ന്പ​ർ ബൂ​ത്തി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ പോ​ളിം​ഗ് . ഇ​വി​ടെ എ​ണ്‍​പ​ത്തി​യ​ഞ്ചു ശ​ത​മാ​നം പേ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. ഏ​റ്റ​വും കു​റ​വ് ചെ​ന്പു​ക​ട​വ് ഗ​വർമെ​ന്‍റ് യു ​പി സ്കൂ​ളി​ലെ മു​പ്പ​ത്തി​യെ​ട്ടാം ന​ന്പ​ർ ബൂ​ത്തി​ലും. എ​ഴു​പ​ത്തി​നാ​ല് ശ​ത​മാ​നം പേ​രാ​ണ് ഇ​വി​ടെ വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ​ത്.
പ്ര​ദേ​ശ​ത്ത് വോ​ട്ടെ​ടു​പ്പ് സ​മാ​ധാ​ന​പ​ര​മാ​യി​രു​ന്നു. വോ​ട്ടിം​ഗ് തു​ട​ങ്ങി ആ​ദ്യ മ​ണി​ക്കൂ​റി​ൽ ത​ന്നെ വോ​ട്ട​ർ​മാ​രു​ടെ നീ​ണ്ട നി​രയായിരുന്നു. കോ​ട​ഞ്ചേ​രി സെ​ന്‍റ് ജോ​സ​ഫ്സ് ഹൈ ​സ്കൂ​ളി​ൽ ബൂ​ത്ത് ന​ന്പ​ർ 46ലും, ​ചെ​ന്പു​ക​ട​വ് ഗ​വർമെന്‍റ് യു ​പി സ്കൂ​ളി​ലെ ബൂ​ത്ത് ന​ന്പ​ർ 38 ലും ​വോ​ട്ടിം​ഗ് മെ​ഷി​ന്‍റെ ത​ക​രാ​റി​നെ തു​ട​ർ​ന്ന് വൈ​കി​യാ​ണ് വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ച്ച​ത്. 46 ൽ ​ര​ണ്ടു മ​ണി​ക്കൂ​റോ​ള​വും 38 ൽ ​ഒ​രു മ​ണി​ക്കൂ​റും ആ​ദ്യ മ​ണി​ക്കൂ​റി​ൽ വോ​ട്ടിം​ഗ് ത​ട​സപ്പെ​ട്ടു.​ ക​ണ്ണോ​ത്ത്, നെ​ല്ലി​പ്പൊ​യി​ൽ, ചെ​ന്പു​ക​ട​വ് എ​ന്നി​വി​ട​ങ്ങ​ളി​ലെ ചി​ല ബൂ​ത്തു​ക​ളി​ലും വോ​ട്ടിം​ഗ് മെ​ഷി​ൻ ത​ക​രാ​റി​നെ തു​ട​ർ​ന്ന് വോ​ട്ടെ​ടു​പ്പ് ത​ട​സപ്പെ​ട്ടു. വൈ​കി തു​ട​ങ്ങി​യ നാ​ൽ​പ്പ​ത്തി​യാ​റാം ന​ന്പ​ർ ബൂ​ത്തി​ൽ വൈകുന്നേരം ആ​റിനു ശേ​ഷം ഏ​ഴു പേ​ർ ക്യു​വി​ൽ ഉ​ണ്ടാ​യി​രു​ന്നു. ഇ​വ​ർ​ക്ക് ടോ​ക്ക​ണ്‍ കൊ​ടു​ത്തു. തെ​യ്യ​പ്പാ​റ സെ​ന്‍റ് ജോ​ർ​ജ് എ​ൽ പി ​സ്കൂ​ളി​ലെ അ​ൻ​പ​ത്തി​യൊ​ന്നാം ന​ന്പ​ർ ബൂ​ത്തി​ൽ ആറിനു ശേ​ഷ​വും നീ​ണ്ട നി​ര​ കാ​ണാ​മാ​യി​രു​ന്നു. ഇ​വി​ടെ 102 പേ​ർ​ക്ക് ടോ​ക്ക​ണ്‍ കൊ​ടു​ത്തു. ഇ​തി​ൽ 23 പേ​ർ സ്ത്രീ​ക​ളാ​യി​രു​ന്നു.
വ​ലി​യ​കൊ​ല്ലി സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ പാ​രീ​ഷ് ഹാ​ളി​ലെ അ​ന്പ​ത്തി​യ​ഞ്ചാം ന​ന്പ​ർ ബൂ​ത്തി​ൽ ആ​റിനു ശേ​ഷം എ​ണ്‍​പ​തോ​ളം പേ​ർ​ക്ക് ടോ​ക്ക​ണ്‍ കൊ​ടു​ത്തു.​ കൂ​ടാ​ത്താ​യ് ആ​സാ​ദ് മെ​മ്മോ​റി​യ​ൽ സ്കൂ​ൾ, ചാ​മോ​റ ഗ​വ​ർമെ​ന്‍റ് എ​ൽ പി ​സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും ആ​റിന് ശേ​ഷ​വും വോ​ട്ടർമാരു​ടെ നി​ര​യു​ണ്ടാ​യ​യി​രു​ന്നു. ആ​റ​ര​യോ​ടു​കൂ​ടി എ​ല്ലാ യിടത്തും വോ​ട്ടെ​ടു​പ്പ് പൂർത്തിയായി.