നേരത്തേയുണർന്ന് ക​ട​ത്ത​നാ​ടൻ ഗ്രാമങ്ങൾ
Wednesday, April 24, 2019 12:52 AM IST
കോ​ഴി​ക്കോ​ട്: കടത്തനാടിന്‍റെ വി​ധി​യെ​ഴു​താ​ന്‍ വോട്ടർമാർ പു​ല​രും മു​മ്പു ത​ന്നെ ബൂ​ത്തു​ക​ളി​ലെത്തി. വോട്ടർമാരെ സ്വീ​ക​രി​ക്കാ​ന്‍ രാ​ഷ്ട്രീ​യ പ്ര​വ​ര്‍​ത്ത​ക​രും സ​ജീ​വ​മാ​യി​രു​ന്നു.
ഗ്രാ​മ​വീ​ഥി​ക​ളി​ലേ​ക്കു എ​ത്തി​യ​പ്പോ​ഴും തെ​ര​ഞ്ഞെ​ടു​പ്പ് ആ​ര​വ​ങ്ങ​ള്‍​ക്കു കു​റ​വു​ണ്ടാ​യി​ല്ല ... മാ​വോ​യി​സ്റ്റ് സാ​ന്നി​ധ്യ​ത്തി​ന്‍റെ​യും രാ​ഷ്ട്രീ​യ സം​ഘ​ര്‍​ഷ​ത്തി​ന്‍റെ​യും പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ്ര​ശ്‌​ന​ബാ​ധി​ത ബൂ​ത്തു​ക​ളെ​ന്ന് മു​ദ്ര​കു​ത്തി​യ പ​ല ബൂ​ത്തു​ക​ളി​ലൂ​ടെ​യു​മാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഹൃ​ദ​യ​മി​ടി​പ്പു തൊ​ട്ട​റി​ഞ്ഞു​ള്ള യാ​ത്ര ...
പോ​ളി​ംഗ് ബൂ​ത്തു​ക​ളി​ല്‍ നി​ന്ന് വ​ഴി​യോ​ര​ങ്ങ​ളി​ലേ​ക്ക് വോ​ട്ട​ര്‍​മാ​രു​ടെ നീ​ണ്ട വ​രി രാ​വി​ലെ മു​ത​ല്‍ ത​ന്നെ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നു. വ​ട​ക​ര മ​ണ്ഡ​ല​ത്തി​ല്‍ സ്ത്രീ ​വോ​ട്ട​ര്‍​മാ​ർ‍ പ​ല​രും രാ​വി​ലെ ത​ന്നെ ബൂ​ത്തു​ക​ളി​ലെത്തി. കൊ​യി​ലാ​ണ്ടി​യി​ലെ അ​യ​നി​ക്കാ​ട് എ​യി​ഡ​ഡ് മാ​പ്പി​ള എ​ല്‍​പി സ്‌​കൂ​ളി​ലെ 14 ാം ബൂ​ത്തി​ല്‍ രാ​വി​ലെ 11 വ​രെ 31 ശ​ത​മാ​ന​മാ​യി​രു​ന്നു പോ​ളിം​ഗ്. 1135 വോ​ട്ട​ര്‍​മാ​രു​ള്ള 14 ാം ബൂ​ത്തി​ല്‍ രാ​വി​ലെ 11 ആ​യ​പ്പോ​ഴേ​ക്കും 182 സ്ത്രീ​ക​ളാ​ണ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.
16 ാം ബൂ​ത്തി​ല്‍ 30 ശ​ത​മാ​ന​മാ​യി​രു​ന്നു പോ​ളിം​ഗ്. ഇ​വി​ടേ​യും സ്ത്രീ​ക​ളാ​യി​രു​ന്നു കൂ​ടു​ത​ലാ​യും എ​ത്തി​യ​ത്. 1099 വോ​ട്ട​ര്‍​മാ​രു​ള്ള ഇ​വി​ടെ 181 സ്ത്രീ​ക​ളും രാ​വി​ലെ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. ചീ​നം​വീ​ട് യു​പി സ്‌​കൂ​ളി​ലെ 142 ാം ബൂ​ത്തി​ല്‍ സ്ത്രീ​ക​ളേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ പു​രു​ഷ​ന്‍​മാ​രാ​യി​രു​ന്നു പോ​ളിം​ഗ് ബൂ​ത്തി​ല്‍ രാ​വി​ലെ​യു​ണ്ടാ​യി​രു​ന്ന​ത്. 38 ശ​ത​മാ​ന​മാ​യി​രു​ന്നു ഇ​വി​ടെ 11 വ​രെ​യു​ള്ള പോ​ളിം​ഗ്.
അ​തേ​സ​മ​യം 141 ാം ബൂ​ത്തി​ല്‍ മ​റ്റി​ട​ങ്ങ​ളി​ലേ​തു​പോ​ലെ സ്ത്രീ​ക​ളാ​യി​രു​ന്നു കൂ​ടു​ത​ലാ​യും വോ​ട്ട് ചെ​യ്യാ​ന്‍ രാ​വി​ലെ എ​ത്തി​യ​ത്. 122 സ്ത്രീ​ക​ള്‍ വോ​ട്ടു ചെ​യ്യാ​നെ​ത്തി​യ ഇ​വി​ടെ 100 പു​ര​ഷ​ന്‍​മാ​ര്‍ മാ​ത്ര​മാ​യി​രു​ന്നു എ​ത്തി​യ​ത്.
വ​ട​ക​ര ടൗ​ണി​ലെ എം​യു​എം യു​പി സ്‌​കൂ​ളി​ല്‍ ഉ​ച്ച​യ്ക്കും ​നീ​ണ്ടു വ​രി​യാ​യി​രു​ന്നു​ള്ള​ത്. രാ​വി​ലെ വോ​ട്ടിം​ഗ് മെ​ഷീ​ന്‍ ഒ​രു​മ​ണി​ക്കൂ​ര്‍ പ​ണി​മു​ട​ക്കി​യ​തോ​ടെ​യാ​ണ് ക്യൂ ​പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. 1007 വോ​ട്ട​ര്‍​മാ​രു​ള്ള 102 ാം ബൂ​ത്തി​ല്‍ 11.45 ന് 27 ​ശ​ത​മാ​നം പോ​ളിം​ഗ് മാ​ത്ര​മാ​യി​രു​ന്നു ന​ട​ന്ന​ത്. അ​തി​സു​ര​ക്ഷാ ഗ​ണ​ത്തി​ലു​ള്‍​പ്പെ​ട്ട വ​ള്ളി​ക്കാ​ട് വ​രി​ശ്യ​കു​നി യു​പി സ്‌​കൂ​ളി​ലും നീ​ണ്ട നി​ര​യാ​യി​രു​ന്നു ഉ​ച്ച​വെ​യി​ലി​ലും പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. കേ​ന്ദ്ര​സേ​ന​യു​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ സു​ര​ക്ഷ​യ്ക്കാ​യു​ള്ള സ്‌​കൂ​ളി​ലെ 72 ാം ബൂ​ത്തി​ല്‍ 50 ശ​ത​മാ​ന​മാ​യി​രു​ന്നു ഉ​ച്ച​യ്ക്ക് ഒ​ന്നുവ​രെ​യു​ള്ള പോ​ളിം​ഗ് .
ഇ​വി​ടെ സ്ത്രീ​ക​ളാ​യി​രു​ന്നു കൂ​ടു​ത​ലാ​യും വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ​ത്. 1376 വോ​ട്ട​ര്‍​മാ​രു​ള്ള ബൂ​ത്തി​ല്‍ 378 സ്ത്രീ​ക​ളും 309 പു​രു​ഷ​ന്‍​മാ​രു​മാ​യി​രു​ന്നു ഉ​ച്ച വ​രെ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. തൊ​ട്ട​ടു​ത്തു​ള്ള 73 ാം ബൂ​ത്തി​ല്‍ 36 ശ​ത​മാ​ന​മാ​യി​രു​ന്നു പോ​ളിം​ഗ്. 189 പു​രു​ഷ​ന്‍​മാ​ര്‍ വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ​പ്പോ​ള്‍ 300 സ്ത്രീ​ക​ളാ​യി​രു​ന്നു സ​മ്മ​തി​ദാ​നം നി​റ​വേ​റ്റി​യ​ത്. 74 ാം ബൂ​ത്തി​ല്‍ 40 ശ​ത​മാ​നം പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.
പു​റ​മേ​രി ക​ട​ത്ത​നാ​ട് രാ​ജാ​സ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ 44 ാം ബൂ​ത്തി​ല്‍ ഉ​ച്ച​യ്ക്ക് 1.45 ന് 28 ​ശ​ത​മാ​ന​മാ​യി​രു​ന്നു പോ​ളിം​ഗ്. വി​വി​പാ​റ്റ് മെ​ഷീ​ന്‍റെ സാ​ങ്കേ​തി​ക ത​ക​രാ​ര്‍ കാ​ര​ണം പോ​ളിം​ഗ് തു​ട​ങ്ങി ഒ​രു മ​ണി​ക്കൂ​റി​ന് ശേ​ഷം നി​ര്‍​ത്തി​വ​ച്ചി​രു​ന്നു. പി​ന്നീ​ട് 8.30 ഓ​ടെ​യാ​ണ് പു​ന:​രാ​രം​ഭി​ച്ച​ത്. കു​റ്റ്യാ​ടി എം​ഐ​യു​പി​സ്‌​കൂ​ളി​ലെ 77 ാം ബൂ​ത്തി​ല്‍ വൈകുന്നേരം മൂ​ന്നോ​ടെ 61 ശ​ത​മാ​നം പേ​ര്‍​ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. പാ​ലേ​രി വ​ട​ക്കു​മ്പാ​ട് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ 80 ശ​ത​മാ​ന​മാ​യി​രു​ന്നു മൂ​ന്നു വ​രെ​യു​ള്ള പോ​ളിം​ഗ്.