മ​ല​യോ​ര​ങ്ങ​ളി​ൽ തു​ട​ക്കം മു​ത​ൽ ആ​വേ​ശം; ന​ഗ​ര​ത്തി​ൽ തി​ര​ക്ക് ഉ​ച്ച​യോ​ടെ
Wednesday, April 24, 2019 12:52 AM IST
കോ​ഴി​ക്കോ​ട്: തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ആ​വേ​ശം തു​ട​ക്കം മു​ത​ൽ കൈ​വി​ടാ​തെ മ​ല​യോ​ര ഗ്രാ​മ​ങ്ങ​ൾ. കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ലോ​ക്സ​ഭാ​മ​ണ്ഡ​ല​ങ്ങ​ളി​ലെ ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ൽ ബൂ​ത്തു​ക​ൾ​ക്ക് മു​ന്നി​ൽ രാ​വി​ലെ ആ​റോ​ടെ​ത​ന്നെ സ്ത്രീ​ക​ള​ട​ക്കം വോ​ട്ട​ർ​മാ​ർ ഉ​ത്സാ​ഹ​ത്തോ​ടെ ക്യൂ​നി​ൽ​ക്കാ​ൻ മ​ത്സ​രി​ച്ചപ്പോ​ൾ,കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ൽ പ​ല​യി​ട​ത്തും രാ​വി​ലെ മ​ന്ദ​ഗ​തി​യി​ലാ​യി​രു​ന്നു വോ​ട്ടെ​ടു​പ്പ്.
പ​ത്ത് ദി​വ​സം മാ​ത്രം പ്രാ​യ​മാ​യ കൈ​കു​ഞ്ഞു​മാ​യി എ​ത്തി ചാ​ത്ത​മം​ഗ​ലം ആ​ർ​ഇ​സി ഗ​വ. സ്കൂ​ളി​ൽ വോ​ട്ട് ചെ​യ്ത ചാ​ത്ത​മം​ഗ​ലം അ​നി​ഴ​ത്തി​ൽ അ​നു​ശ്രീ​യെ​യും, 87 ാം വ​യ​സി​ൽ മ​ണാ​ശേ​രി എം​എ​എം​ഒ കോ​ള​ജി​ൽ വീ​ൽ​ചെ​യ​റി​ലെ​ത്തി​യ ക​ണ്ണ​ങ്ങ​ര മാ​ധ​വി​യ​മ്മ​യേ​യും പൊ​യി​ലി​ൽ മൂ​ത്തോ​റ​ത്തി​യേ​യും​പോ​ലെ നി​ര​വ​ധി പേ​രാ​ണ് രാ​വി​ലെ വോ​ട്ടു​ചെ​യ്യാ​നെ​ത്തി​യ​ത്. 9.30 ന് ​കു​ന്നമം​ഗ​ലം ഹ​യ​ർ സെ​ക്ക​ൻ​റി സ്കൂ​ളി​ന് മു​ന്നി​ൽ വ​ൻ തി​ര​ക്കാ​യി​രു​ന്നു. ചാ​ത്ത​മം​ഗ​ലം ആ​ർ​ഇ​സി ഗ​വ. സ്കൂ​ളി​ൽ 9.45ന് ​ത​ന്നെ 12.5 ശ​ത​മാ​നം പേ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. ഇ​വി​ടെ രാ​വി​ലെ ബൂ​ത്തു​ക​ളി​ലെ വെ​ളി​ച്ച​ക്കു​റ​വ് പ​രാ​തി​ക്കി​ട​യാ​ക്കി​യെ​ങ്കി​ലും വി​വി പാ​റ്റ് യ​ന്ത്ര​ത്തി​ൽ കാ​ര്യ​ങ്ങ​ൾ തെ​ളി​യ​ണ​മെ​ങ്കി​ൽ അ​ധി​ക​വെ​ളി​ച്ച​മു​ണ്ടാ​ക​രു​തെ​ന്നാ​യി​രു​ന്നു അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം. രാ​വി​ലെ യ​ന്ത്രം കേ​ട് വ​ന്ന​ത് ഈ ​സ്കൂ​ളി​ലെ 124ാം ബൂ​ത്തി​ൽ ഏ​റെ നേ​രം വോ​ട്ടെ​ടു​പ്പ് വൈ​കി​ച്ചു. പ​ക​ര​മു​ള്ള യ​ന്ത്രം സ്ഥാ​പി​ച്ച​പ്പോ​ൾ അ​തി​ൽ തീ​യ​തി ഏ​പ്രി​ൽ 24 എ​ന്ന് കാ​ണി​ച്ച​ത് വീ​ണ്ടും പ്ര​ശ്ന​മാ​യി. ഒ​ടു​വി​ൽ വി​ദ​ഗ്ധ​രെ​ത്തി എ​ല്ലാം ശ​രി​യാ​ക്കി വോ​ട്ടി​ംഗ് തു​ട​ങ്ങി​യ​പ്പോ​ൾ മൂ​ന്നു​മ​ണി​ക്കൂ​ർ വൈ​കി . പ​ത്തായി​ട്ടും 1137 വോ​ട്ട​ർ​മാ​രി​ൽ 44 പേ​ർ​ക്ക് മാ​ത്ര​മെ ഇ​വി​ടെ വോ​ട്ട് ചെ​യ്യാ​നാ​യു​ള്ളൂ. 10.30 ന് ​കൊ​ടി​യ​ത്തൂ​ർ ജി​എം​യു​പി സ്കൂ​ളി​ലും, കാ​ര​ശേരി ഹാ​ജി എ​ൻ​സി കോ​യ​ക്കു​ട്ടി മെ​മ്മോ​റി​യ​ൽ എ​യ്ഡ​ഡ് യു.​പി. സ്കൂ​ളി​നും മു​ന്നി​ൽ സ്ത്രീ​ക​ളു​ടെ വ​ൻ തി​ര​ക്കാ​യി​രു​ന്നു. ബൂ​ത്തി​ന​ക​ത്ത് പ്ര​ചാ​ര​ണം ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണ​ത്തെ തു​ട​ർ​ന്ന് യു​ഡി​എ​ഫ്കാ​ര​നെ അ​റ്സ്റ്റ് ചെ​യ്ത് നീ​ക്കി​യ ഇ​വി​ടെ സ്കൂ​ൾ വ​ള​പ്പി​ന​ക​ത്ത് നാ​ര​ങ്ങാ​വെ​ള്ളം കൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത് വാ​ക്കേ​റ്റ​ത്തി​നി​ട​യാ​ക്കി.
അ​ഗ​സ്റ്റ്യ​ൻ​മൂ​ഴി തൊ​ണ്ടി​മ്മ​ൽ ഗ​വ യു​പി​യി​ലും തി​രു​വ​മ്പാ​ടി സേ​ക്രഡ് ഹാ​ർ​ട്ട് യുപി ​സ്കൂ​ളി​ലും 11.40 ന് ​വ​ൻ ക്യൂ​വാ​യി​രു​ന്നു. സേ​ക്ര​ഡ് ഹാ​ർ​ട്ടി​ലെ 70 ാം ബൂ​ത്തി​ൽ 1394 വോ​ട്ട​ർ​മാ​രു​ള്ള​തി​ൽ 480 പേ​രും രാ​വി​ലെ 11ന​കം വോ​ട്ട് ചെ​യ്തു. ഇ​വി​ടെ സ്ത്രീ​ക​ളു​ടെ വ​ൻ ക്യൂ ​മ​ണി​ക്കൂ​റു​ക​ളോ​ളം തു​ട​ർ​ന്നു. പു​ല്ലൂ​രാ​മ്പാ​റ സെ​ന്‍റ് ജോ​സ​ഫ്സ് സ്കൂ​ൾ, മാ​വോ​യി​സ്റ്റ്ഭീ​ഷ​ണി​യു​ള്ള ചെ​മ്പു​ക​ട​വ് ഗ​വ.​യുപി​സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും വ​നി​താ വോ​ട്ട​ർ​മാ​ർ മ​ത്സ​രി​ച്ചെ​ത്തി. താ​മ​ര​ശേ​രി ഗ​വ. യു​പി, ചെ​മ്പ്ര യുപി, ചൂ​ലാം വ​യ​ൽ മാ​ക്കൂ​ട്ടം എയുപി​സ്കൂ​ളി​ലും വോ​ട്ട​ർ​മാ​രു​ടെ നീ​ണ്ട നി​ര രാ​വി​ലെ ത​ന്നെ രൂ​പ​പ്പെ​ട്ടു. മാ​ക്കൂ​ട്ടം സ്കൂ​ളി​ൽ ര​ണ്ടോടെ 60 ശ​ത​മാ​നം പേ​രും വോ​ട്ട് ചെ​യ്ത് ക​ഴി​ഞ്ഞി​രു​ന്നു. വെ​ള്ളി​മാ​ട്കു​ന്ന് ജെ​ഡി​റ്റി, മ​ലാ​പ്പ​റ​മ്പ് ജിയുപി സ്കൂ​ൾ തു​ട​ങ്ങി​യ ബൂ​ത്തു​ക​ളി​ൽ 3.30 ഓ​ടെ വോ​ട്ട​ർ​മാ​രു​ടെ ക്യൂ ​ആ​ൾ​ക്കൂ​ട്ട​മാ​യി മാ​റി.