ബൈ​ക്കും കാ​റും കൂ​ട്ടി​യി​ടി​ച്ച് വി​ദ്യാ​ർ​ഥി മ​രി​ച്ചു
Wednesday, April 24, 2019 11:35 PM IST
മു​ക്കം: ബൈ​ക്കും കാ​റും കൂ​ട്ടി​യി​ടി​ച്ച് വി​ദ്യാ​ർ​ഥി മ​രി​ച്ചു. ആ​ന​യാം​കു​ന്ന് സ്വ​ദേ​ശി കൂ​ട​ര​ഞ്ഞി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലെ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​യാ​യ വ​ട്ട​പ്പാ​റ ആ​ദി​ൽ ഷ​മീ​റാ​ണ് (17) മ​രി​ച്ച​ത്‌.

ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് 1.30 നു ​അ​രി​ക്കോ​ടി​ന​ടു​ത്താ​ണ് അ​പ​ക​ടം. ആ​ദി​ൽ​ഷ​മീ​ർ അ​രി​ക്കോ​ടു​ള്ള ടൂ​ഷ​ൻ സെ​ന്‍റ​റി​ലേ​ക്ക് ബെ​ക്കി​ൽ പോ​കു​ന്ന​തി​നി​ട​യി​ൽ മു​ക്കം ഭാ​ഗ​ത്തേ​ക്ക് വ​രു​ന്ന കാ​റി​ടി​ച്ച് തെ​റി​ച്ച് വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ നാ​ട്ടു​കാ​ർ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഇ​ന്ന് 2.30 നു ​ആ​ന​യാം​കു​ന്ന് ത​ണ്ണീ​ർ പൊ​യി​ൽ ജു​മാ മ​സ്ജി​ദ് ഖ​ബ​റി​സ്ഥാ​നി​ൽ ഖ​ബ​റ​ട​ക്കും. പി​താ​വ് വി.​പി.​ഷ​മീ​ർ (ബു​റൈ​ദ). മാ​താ​വ് ശ​ബ​രീ​ന .സ​ഹോ​ദ​ര​ങ്ങ​ള്‍: ന​ദ് വ ​ഷ​മീ​ർ, നാ​ദി​ർ ഷ​മീ​ർ, ശാ​ദി​ൽ​ഷ​മീ​ർ .