കി​ണ​റ്റി​ല​ക​പ്പെ​ട്ട യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി
Thursday, April 25, 2019 12:13 AM IST
നാ​ദാ​പു​രം: മൊ​കേ​രി നീ​ലേ​ച്ചു​കു​ന്നി​ല്‍ കി​ണ​റ്റി​ല്‍ അ​ക​പ്പെ​ട്ട യു​വാ​വി​നെ ഫ​യ​ര്‍​ഫോ​ഴ്‌​സ് ര​ക്ഷ​പ്പെ​ടു​ത്തി.​

കൂ​രാ​റ​മ്മ​ല്‍ അ​ബ്ദു​ള്‍ ല​ത്തീ​ഫ് (39)ആ​ണ് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ നീ​ലേ​ച്ചു​കു​ന്നു​മ്മ​ലി​ലെ കൊ​ട്ട​ക്കാ​രം​ക​ണ്ടി​യി​ല്‍ അ​ഷ​റ​ഫി​ന്‍റെ വീ​ട്ടി​ലെ കി​ണ​റി​ൽ കു​ടു​ങ്ങി​യ​ത്. കി​ണ​ർ വൃ​ത്തി​യാ​ക്കാ​നി​റ​ങ്ങി​യ അ​ബ്ദു​ള്‍ ല​ത്തീ​ഫ് തി​രി​കെ ക​യ​റാ​ന്‍ ര​ണ്ട് ത​വ​ണ ശ്ര​മി​ച്ചെ​ങ്കി​ലും പി​ടി​വി​ട്ട് വീ​ഴു​ക​യാ​യി​രു​ന്നു.

ചേ​ല​ക്കാ​ട് നി​ന്ന് ഫ​യ​ര്‍​ഫോ​ഴ്‌​സെ​ത്തി വ​ല​യി​റ​ക്കി അ​ബ്ദു​ള്‍ ല​ത്തീ​ഫി​നെ പു​റ​ത്തെ​ത്തി​ച്ചു. അ​മ്പ​ത​ടി താ​ഴ്ച​യു​ള​ളതാണ് കിണർ.

​സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ വാ​സ​ത്ത് ചേ​യ​ച്ച​ന്‍​ക​ണ്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ പി. ​കെ. പ്ര​മോ​ദ്,ലീ​ഡി​ംഗ് ഫ​യ​ര്‍​മാ​ന്‍ കെ. ​പി. വി​ജ​യ​ന്‍,ഫ​യ​ര്‍​മാ​ന്മാ​രാ​യ എ. ​പി .ഷൈ​ജേ​ഷ്,കെ.​കെ.​ഷി​ജി​ലേ​ഷ്,കെ. ​ശ്രീ​ജി​ല്‍,വി. ​ലി​ഗേ​ഷ്,വി. ​കെ. ഷൈ​ജു,കെ. ​ടി. ശ്രീ​നേ​ഷ്,എം. ​കെ ര​ഞ്ജി​ത്ത് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.