കോ​ഷ​ന്‍ ഡി​പ്പോ​സി​റ്റ് കൈ​പ്പ​റ്റ​ണം
Thursday, April 25, 2019 12:13 AM IST
കോ​ഴി​ക്കോ​ട് : ഗ​വ. ഹോ​മി​യോ​പ്പ​തി​ക് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ നി​ന്നും പ​ഠ​നം പൂ​ര്‍​ത്തീ​ക​രി​ച്ച് ഇ​തു​വ​രെ കോ​ഷ​ന്‍ ഡി​പ്പോ​സി​റ്റ് കൈ​പ്പ​റ്റാ​ത്ത വി​ദ്യാ​ര്‍​ഥി​ക​ള്‍ ഹോ​സ്റ്റ​ല്‍ കോ​ഷ​ന്‍ ഡി​പ്പോ​സി​റ്റ് 30 മു​മ്പാ​യി രേ​ഖ​ക​ള്‍ സ​ഹി​തം കൈ​പ്പ​റ്റേ​ണ്ട​താ​ണെ​ന്ന് പ്രി​ന്‍​സി​പ്പൽ‍ അ​റി​യി​ച്ചു.
കോ​ഷ​ന്‍ ഡി​പ്പോ​സി​റ്റ് വാ​ങ്ങു​ന്ന​തി​നാ​യി ചെ​ക്ക് കൈ​പ്പ​റ്റി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​വ​രു​ടെ തു​ക കോ​ഴി​ക്കോ​ട് ജി​ല്ലാ ട്ര​ഷ​റി​യി​ല്‍ നി​ന്നും 30 ന് ​മു​മ്പാ​യി കൈ​പ്പ​റ്റേ​ണ്ട​താ​ണ്. 30 ന​കം കൈ​പ്പ​റ്റാ​ത്ത കോ​ഷ​ന്‍ ഡി​പ്പോ​സി​റ്റ് ഇ​നി​യൊ​ര​റി​പ്പി​ല്ലാ​തെ സ​ര്‍​ക്കാരിലേ​ക്ക് തി​രി​ച്ച​ട​ക്കും.

സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം

കോ​ഴി​ക്കോ​ട് : ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്‌​കി​ല്‍ ഡെ​വ​ല​പ്‌​മെ​ന്‍റ് സെ​ന്‍റ​റി​ല്‍ നി​ന്ന് 2018 ഒ​ക്‌​ടോ​ബ​ര്‍ മാ​സ​ത്തി​ല്‍ ഇ​ല​ക്‌ട്രിക്ക​ല്‍ ടെ​ക്‌​നീ​ഷന്‍ , റെ​ഫ്രി​ജെ​റേ​ഷ​ന്‍ ആ​ൻഡ് എ​യ​ര്‍​ക​ണ്ടീ​ഷ​നിം​ഗ്, ഡി​ടി​പി, ടെയ്‌ലറിം​ഗ് എ​ന്നീ പ​രീ​ക്ഷ എ​ഴു​തി​യ​വ​രു​ടെ മാ​ര്‍​ക്ക്‌​ലി​സ്റ്റു​ക​ള്‍ സി​വി​ല്‍​സ്റ്റേ​ഷ​നി​ലു​ള​ള സെ​ന്‍റ​റി​ല്‍ എ​ത്തി​യി​ട്ടു​ണ്ട്. പ​രീ​ക്ഷ എ​ഴു​തി​യ​വ​ര്‍ രേ​ഖ​ക​ളു​മാ​യി വ​ന്ന് മാ​ര്‍​ക്ക് ലി​സ്റ്റ് കൈ​പ്പ​റ്റ​ണം.