തെ​രു​വു​നാ​യ്ക്ക​ൾ കോ​ഴി​ക​ളെ കൊ​ന്നു
Thursday, April 25, 2019 12:13 AM IST
പേ​രാ​മ്പ്ര: കാ​യ​ണ്ണ- മു​ളി​യ​ങ്ങ​ൽ റോ​ഡി​ൽ മ​ഠ​ത്തി​ൽ മു​ക്കി​ൽ തെ​രു​വ് നാ​യ്ക്കൾ കോ​ഴി​ക​ളെ കൂ​ട്ട​ത്തോ​ടെ കൊ​ന്നു. മ​ഠ​ത്തി​ൽ ഇ​ന്ദി​ര​യു​ടെ വീ​ട്ടി​ലെ നാ​ൽ​പ്പ​തോ​ളം കോ​ഴി​ക​ളെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം കൊ​ന്ന​ത്. പ​കു​തി​യോ​ളം കോ​ഴി​ക​ളെ തി​ന്നി​ട്ടു​ണ്ട്. വ​ലി​യ കൂ​ട് ത​ക​ർ​ത്തി​ട്ടു​ണ്ട്. രാ​ത്രി​യി​ൽ മ​ഴ പെ​യ്ത​തു കാ​ര​ണം വീ​ട്ടു​കാ​ർ ശ​ബ്ദ​മൊ​ന്നും കേ​ട്ടി​രു​ന്നി​ല്ല.
അ​ര ല​ക്ഷ​ത്തോ​ളം രൂ​പ മു​ട​ക്കി​യാ​ണ് ഇ​വ​ർ മു​ട്ട​ക്കോ​ഴി​ക​ളെ വ​ള​ർ​ത്താ​ൻ തു​ട​ങ്ങി​യ​ത്. മു​ളി​യ​ങ്ങ​ൽ പ്ര​ദേ​ശ​ത്ത് തെ​രു​വ് നാ​യ​ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​ണ്.