അ​ജ്ഞാ​ത​ൻ ട്രെയിൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ
Thursday, April 25, 2019 10:43 PM IST
കൊ​യി​ലാ​ണ്ടി: കൊ​ല്ല​ത്ത് ട്രെയിൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ആ​ളെ തി​രി​ച്ച​റി​ഞ്ഞി​ല്ല. 60 വ​യ​സ് പ്രാ​യം തോ​ന്നി​ക്കും. 169 സെ​ന്‍റീമീറ്റർ ഉ​യ​ര​മുണ്ട്. മു​ണ്ടും ഷ​ർ​ട്ടുമാണ് വേഷം. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് ആശുപത്രി മോ​ർ​ച്ച​റി​യി​ലേക്കു മാറ്റി. എ​ന്തെ​ങ്കി​ലും വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ കൊ​യി​ലാ​ണ്ടി പോ​ലീ​സി​ൽ അറി​യി​ക്ക​ണം.