നാ​ദാ​പു​ര​ത്തും ഈ​ന്ത​പ്പ​ന പൂ​ത്തു
Friday, April 26, 2019 12:49 AM IST
നാ​ദാ​പു​രം: വേ​ന​ല്‍ ക​ന​ത്ത​തോ​ടെ ഈ​ന്ത​പ്പ​ന നാ​ദാ​പു​ര​ത്തും പൂ​ത്തു.​അ​റേ​ബ്യ​ന്‍ രാ​ജ്യ​ങ്ങ​ളി​ല്‍ സു​ല​ഭ​മാ​യി ക​ണ്ടു​വ​രു​ന്ന ഈ​ന്ത​പ്പ​ന നാ​ദാ​പു​രം ചാ​ല​പ്പു​റ​ത്തെ പ​റ​മ്പ​ത്ത് നാ​സ​റി​ന്‍റെ വീ​ട്ടി​ലാ​ണ് പൂ​ത്ത​ത്.

ഒ​രു വ​ര്‍​ഷം മു​ന്‍​പ് നാ​സ​ര്‍ പു​തു​താ​യി വീ​ട് നി​ര്‍​മി​ച്ച​പ്പോ​ള്‍ വീ​ടി​ന് മു​ന്‍ വ​ശ​ത്ത് പൂ​ന്തോ​ട്ടം നി​ര്‍​മി​ക്കാ​ന്‍ സ്വ​കാ​ര്യ വ്യ​ക്തി​ക്ക് ക​രാ​ര്‍ കൊ​ടു​ത്ത​താ​യി​രു​ന്നു. ഇ​യാ​ള്‍ കോ​ഴി​ക്കോ​ട് നി​ന്ന് കൊ​ണ്ടു​വ​ന്ന് വച്ച് പി​ടി​പ്പി​ച്ച ഈ​ന്ത​പ്പ​ന ചെ​ടി​യാ​ണ് ഇ​പ്പോ​ള്‍ പൂ​ത്തു​ല​ഞ്ഞ് നി​റ​യെ കാ​യ​ക​ള്‍ ഉ​ണ്ടാ​യ​ത്.
അ​ന്ത​രീ​ക്ഷ ഊ​ഷ്മാ​വ് കൂ​ടു​ത​ലു​ള്ള സ്ഥ​ല​ങ്ങ​ളി​ലാ​ണ് സാ​ധാ​ര​ണ​യാ​യി ഈ​ന്ത​പ്പ​ന ക​ണ്ട് വ​രു​ന്ന​ത്. ഈ ​വ​ര്‍​ഷം സം​സ്ഥാ​ന​ത്തു​ട​നീ​ളം അ​ന്ത​രീ​ക്ഷ ഊ​ഷ്മാ​വ് കൂ​ടി​യ​താ​ണ് നാ​ദാ​പു​ര​ത്തും ഈ​ന്ത​പ്പ​ന പൂ​ക്കാ​നി​ട​യാ​യ​തെ​ന്ന് പ്ര​വാ​സി​യാ​യ നാ​സ​ര്‍ പ​റ​ഞ്ഞു.