കാ​ര്‍ നി​ര്‍​ത്തി​യി​ട്ട ബൈ​ക്കി​ലി​ടി​ച്ച് അ​ഞ്ച് പേ​ര്‍​ക്ക് പ​രി​ക്ക്
Friday, April 26, 2019 12:52 AM IST
പേ​രാ​മ്പ്ര: നി​യ​ന്ത്ര​ണം​വി​ട്ട കാ​ര്‍ നി​ര്‍​ത്തി​യി​ട്ട ബൈ​ക്കി​ലും സ​മീ​പ​ത്തെ മ​ര​ത്തി​ലു​മി​ടി​ച്ച് അ​ഞ്ച് പേ​ര്‍​ക്ക് പ​രി​ക്ക്. ഉ​ള്ള്യേ​രി പേ​രാ​മ്പ്ര പ​ഴ​യ സം​സ്ഥാ​ന പാ​ത​യി​ല്‍ മു​ളി​യ​ങ്ങ​ല്‍ വി​ല്ലേ​ജ് ഓ​ഫീ​സി​ന് സ​മീ​പം ഇ​ന്ന​ലെ ഉച്ചക്കഴിഞ്ഞ് 3.30 ഓ​ടെ​യാ​ണ് അ​പ​ക​ടം. നി​ര്‍​ത്തി​യി​ട്ട ബൈ​ക്കി​ലി​രു​ന്ന് ഫോ​ണ്‍ ചെ​യ്യു​ക​യാ​യി​രു​ന്ന വെ​ള്ളി​യൂ​ര്‍ മ​ങ്ക​ര സ​ഞ്ചീ​വ് (20), കാ​ര്‍ യാ​ത്രി​ക​രാ​യ ചെ​മ്പ​നോ​ട പു​ത്ത​ന്‍​പു​ര​യി​ല്‍ ഷാ​ജി (33), ഭാ​ര്യ നി​സ (28), നി​സ​യു​ടെ അ​മ്മ പ​ള്ളി​യ​ത്ത് പൂ​ള​ക്കൂ​ല്‍ ക​രു​വോ​ത്ത് വ​ത്സ (46), സ​ഹോ​ദ​രി നീ​തു (26) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. സ​ഞ്ചീ​വി​നെ പേ​രാ​മ്പ്ര ഇ​എം​എ​സ് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലും മ​റ്റു​ള്ള​വ​രെ പേ​രാ​മ്പ്ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

നി​സ​യു​ടെ പി​ഞ്ച് കു​ഞ്ഞി​നെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കൊ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യ്ക്കു​ശേ​ഷം തി​രി​ച്ചു വ​രു​ന്ന​തി​നി​ട​യി​ലാ​ണ് സം​ഭ​വം. എ​തി​രേ അ​തി വേ​ഗ​ത​യി​ല്‍ വ​ന്ന മ​റ്റൊ​രു ഇ​രു​ച​ക്ര വാ​ഹ​ന​ക്കാ​ര​നെ ര​ക്ഷി​ക്കാന്‌ ശ്രമിക്കു​ന്ന​തി​നി​ട​യി​ല്‍ കാ​ര്‍ നി​യ​ന്ത്ര​ണം വി​ട്ട​താ​ണെ​ന്ന് കാ​ര്‍ യാ​ത്രി​ക​ര്‍ പ​റ​ഞ്ഞു.