പു​തു​ഞാ​യ​ർ ആ​ച​ര​ണ​ത്തി​നും കു​രി​ശു​മ​ല​ക​യ​റ്റ​ത്തി​നും ഇ​ന്ന് തുടക്കം
Friday, April 26, 2019 12:53 AM IST
കൂ​രാ​ച്ചു​ണ്ട്: ക​ല്ലാ​നോ​ട് സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യു​ടെ കീ​ഴി​ലു​ള്ള കി​ളി​കു​ടു​ക്കി സെ​ന്‍റ് തോ​മ​സ് തീ​ർ​ത്ഥാ​ട​ന കു​രി​ശു​പ​ള്ളി​യി​ൽ പു​തു​ഞാ​യ​ർ ആ​ച​ര​ണം, കു​രി​ശു​മ​ല​ക​യ​റ്റം എ​ന്നി​വയ്​ക്ക് ഇ​ന്ന് വൈ​കി​ട്ട് 4.30ന് ​കൊ​ടി​യേ​റ്റും.

അ​ഞ്ചി​ന് തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, വി​ശു​ദ്ധ കു​ർ​ബ്ബാ​ന, ല​ദീ​ഞ്ഞ് വി​കാ​രി ഫാ.​മാ​ത്യു നി​ര​പ്പേ​ൽ. നാ​ളെ വൈ​കി​ട്ട് അ​ഞ്ചി​ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന ഫാ. ​പ്രി​ൻ​സ് ഏ​ഴാ​നി​ക്കാ​ട്ട് . ഏ​ഴി​ന് ല​ദീ​ഞ്ഞ്, പ്ര​ദി​ക്ഷി​ണം, വാ​ദ്യ​മേ​ളം. 28 ന് ​രാ​വി​ലെ ആ​റി​ന് കി​ളി​കു​ടു​ക്കി കു​രി​ശു​മ​ല​ക​യ​റ്റം, വി​ശു​ദ്ധ കു​ർ​ബ്ബാ​ന, 9.30 ആ​ഘോ​ഷ​മാ​യ കു​ർ​ബാ​ന, വ​ച​ന​സ​ന്ദേം ഫാ.​അ​രു​ൺ വ​ട​ക്കേ​ൽ. 11 ന് ​ല​ദീ​ഞ്ഞ്, പ്ര​ദ​ക്ഷി​ണം, സ​മാ​പ​ന ആ​ശീ​ർ​വ്വാ​ദം, നേ​ർ​ച്ച​ഭ​ക്ഷ​ണം, വാ​ദ്യ​മേ​ളം, ര​ണ്ടി​ന് കു​രി​ശു​മ​ല​യി​റ​ക്കം.