ആ​ൽ​ഫാ മ​രി​യ അ​ക്കാ​ഡ​മി വാ​ർ​ഷി​കം ന​ട​ത്തി
Friday, April 26, 2019 12:53 AM IST
കോ​ഴി​ക്കോ​ട്: ആ​ൽ​ഫാ മ​രി​യ അ​ക്കാ​‌‌ഡമി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സി​വി​ൽ സ​ർ​വീ​സ് ഫൗ​ണ്ടേ​ഷ​ൻ വി​ഭാ​ഗ​ത്തി​ന്‍റെ വാ​ർ​ഷി​ക​ഘോ​ഷം കു​ന്ന​മം​ഗ​ലം സെ​ന്‍റ് ജോ​സ​ഫ് പാ​രീ​ഷ് ഹാ​ളി​ൽ ന​ട​ത്തി. ബി​ഷ​പ് റെ​മി​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ലി​ഡാ​ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ദ്യ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ പി. ​സ​ഫ​റു​ള മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കോ​ഴ്സ് കോ ഒാര്‌​ഡി​നേ​റ്റ​ർ വി.​എ. ജോ​സ്, കു​ന്ന​മം​ഗ​ലം ഇ​ട​വ​ക വി​കാ​രി ഫാ. ​സൈ​മ​ൺ കി​ഴ​ക്കേ​ക്കു​ന്നേ​ൽ, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി ആ​ൻ മേ​രി അ​ഗ​സ്റ്റി​ൻ, ആ​ൽ​ഫാ ഡ​യ​റ​ക്ട​ർ തോ​മ​സ് പു​തി​യാ​പ​റ​ന്പി​ൽ, എം.​വി. ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സോ​മ​സാ​ഥ​ൻ കു​ട്ട​ത്ത് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക്ളാ​സെ​ടു​ത്തു. വി​വി​ധ മ​ത്‌​സ​ര​ങ്ങ​ളി​ൽ വ​ജ​യി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​മ്മാ​നം വി​തര​ണം ചെ​യ്തു.