കാരുണ്യയാത്രയുമായി ഓ​ട്ടോ തൊ​ഴി​ലാ​ളി​കൾ
Saturday, May 18, 2019 12:12 AM IST
കൂ​രാ​ച്ചു​ണ്ട്: സി.​എ​ച്ച്.​മു​ഹ​മ്മ​ദ് കോ​യ സ്മാ​ര​ക സെ​ന്‍റ​റി​ന്‍റെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു കൈ​ത്താ​ങ്ങാ​യി കൂ​രാ​ച്ചു​ണ്ടി​ലെ ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ൾ.

എ​സ്ടി​യു ഓ​ട്ടോ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ടൗ​ണി​ലെ ഇ​രു​പ​ത്തി​യ​ഞ്ച് ഓ​ട്ടോ​ക​ൾ സ​ർ​വീ​സ് ന​ട​ത്തി ല​ഭി​ക്കു​ന്ന തു​ക സെ​ന്‍റ​റി​നു കൈ​മാ​റു​ന്ന​ത്. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ ഒ.​കെ.​അ​മ്മ​ദ് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.​

മു​ഹ​മ്മ​ദ് ഞാ​റു​മ്മ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​എ​സ്.​ഹ​മീ​ദ്, ഫൈ​സ​ൽ കു​ന്ന​ത്തേ​രി ,സ​ലാം തെ​രു​വ​ത്ത്, സു​നീ​ർ കാ​ര​പ്പൊ​യി​ൽ, കെ.​എം.​സ​നീ​ഷ്, ബി​ജു ക​ട​ലാ​ശേരി, ദി​ൽ​ഷാ​ദ് കു​രി​യാ​ട​ത്ത്, ഷം​നാ​ദ് പു​തു​ക്കു​ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.