വി​നോ​ദ​ സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ളിലേക്കുള്ള റോഡിന്‍റെ ദുരവസ്ഥ മാറിയില്ല
Saturday, May 18, 2019 12:12 AM IST
കൂ​രാ​ച്ചു​ണ്ട്: ജി​ല്ല​യി​ലെ പ്ര​ധാ​ന​പ്പെ​ട്ട വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ സ്ഥി​തി​ചെ​യ്യു​ന്ന ക​ക്ക​യം ഡാം​സൈ​റ്റി​ലെ ഹൈ​ഡ​ൽ ടൂ​റി​സ​കേ​ന്ദ്രം പ്ര​വ​ർ​ത്തി​ക്കു​ന്ന ഉ​ര​ക്കു​ഴി, വ്യൂ ​പോ​യി​ന്‍റ് എ​ന്നി​വി​ട​ങ്ങ​ളിൽ അ​വ​ധി​ക്കാ​ല​മാ​യ​തോ​ടെ സ​ഞ്ചാരികൾ ധാരാളമായി എത്തിയിട്ടും റോ​ഡി​ന്‍റെ ദു​ര​വ​സ്ഥ​യും അ​പ​ക​ട സാ​ധ്യ​ത​യും മാറ്റമില്ലാതെ തുടരുന്നു. ദി​വ​സേ​ന നൂ​റു​ക​ണ​ക്കി​ന് വി​നോ​ദ​സ​ഞ്ചാ​രി​ക​ളാ​ണ് ഡാം​സൈ​റ്റി​ൽ സ​ന്ദ​ർ​ശ​നത്തിനെത്തു​ന്ന​ത്.​

ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ലെ പ്ര​ള​യ​ത്തി​ലും ഉ​രു​ൾ​പ്പൊ​ട്ട​ലു​ക​ളി​ലും ക​ക്ക​യം ടൗ​ണി​ൽ​നി​ന്നും ഡാം ​സൈ​റ്റി​ലേ​ക്കു​ള്ള പ​തി​നാ​ല് കി​ലോ​മീ​റ്റ​ർ റോ​ഡ് നിരവധിയിടത്ത് ത​ക​ർ​ന്നിരുന്നു. പി​ഡ​ബ്ല്യൂ​ഡി​യു​ടെ അ​ധീ​ന​ത​യി​ലു​ള്ള റോ​ഡ് ഉ​ട​ൻ ന​വീ​ക​രി​ക്കു​മെ​ന്ന് പ​റ​ഞ്ഞു​വെ​ങ്കി​ലും താ​ത്കാ​ലി​ക​മാ​യി ഗ​താ​ഗ​തം പു​ന:​സ്ഥാ​പി​ച്ച​ത​ല്ലാ​തെ മ​റ്റൊ​രു ന​ട​പ​ടി​യു​മു​ണ്ടാ​യി​ല്ല. ന​വീ​ക​ര​ണ​ത്തി​നാ​യി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് എ​സ്റ്റി​മേ​റ്റ് ത​യ്യാ​റാ​ക്കി സ​മ​ർ​പ്പി​ച്ചി​രു​ന്നു.

എ​ന്നാ​ൽ പ്ര​ള​യ ദു​രി​താ​ശ്വാ​സ ഫ​ണ്ടു പോ​ലും ഈ ​റോ​ഡി​ന് അ​നു​വ​ദി​ച്ചി​ട്ടി​ല്ല. കെ​എ​സ്ഇ​ബി ഹൈ​ഡ​ൽ ടൂ​റി​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ടു​ത്തി​ടെ ആ​രം​ഭി​ച്ച കു​ട്ടി​ക​ളു​ടെ പാ​ർ​ക്ക്, ഡാ​മി​ലൂ​ടെ​യു​ള്ള ബോ​ട്ടിം​ഗ്, വ​നം​വ​കു​പ്പി​ന്‍റെ ഉ​ര​ക്കു​ഴി വ്യൂ ​പോ​യി​ന്‍റ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള സ​ന്ദ​ർ​ശ​ക​രു​ടെ വ​ര​വ് വ​ർ​ധി​ച്ചി​ട്ടു​ണ്ട്.

ക​ക്ക​യം ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി, മ​ല​ബാ​ർ വ​ന്യ​ജീ​വി സ​ങ്കേ​തം, കെ​എ​സ്ഇ​ബി, വ​നം, പോ​ലീ​സ് തു​ട​ങ്ങി​യ ഓ​ഫീ​സു​ക​ളി​ലേ​ക്കു​ള്ളവര​ട​ക്ക​മു​ള്ള​വ​രു​ടെ​യും ഇ​തു​വ​ഴി​യു​ള്ള യാ​ത്ര അ​പ​ക​ടം നി​റ​ഞ്ഞ​താ​ണ്. മ​ഴ തു​ട​ങ്ങി​യാ​ൽ അ​പ​ക​ട​സാ​ധ്യ​ത വ​ർ​ധി​ക്കു​മെ​ന്ന ഭീ​തി​യി​ലാ​ണ് പ്ര​ദേ​ശ​ത്തു​കാ​ർ.