ജൈവകൃഷിയുമായി ഹ​രി​ത​ക​ർ​മസേ​ന
Saturday, May 18, 2019 12:12 AM IST
തി​രു​വ​മ്പാ​ടി: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഹ​രി​ത​ക​ർ​മ​സേ​ന ജൈ​വ കൃ​ഷി​യി​ലേ​ക്ക്. മാ​ലി​ന്യ സം​സ്ക​ര​ണ കേ​ന്ദ്ര​ത്തോ​ട് ചേ​ർ​ന്ന ഒ​രേ​ക്ക​ർ സ്ഥ​ല​ത്താ​ണ് വാ​ഴ​യും പ​ച്ച​ക്ക​റി​ക​ളും കൃ​ഷി ചെ​യ്യു​ക.പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി. അ​ഗ​സ്റ്റി​ൻ ഉദ്ഘാടനം ചെയ്തു.

വൈ​സ് പ്ര​സി​ഡ​ന്‍റ് ഗീ​താ വി​നോ​ദ്, വി​ക​സ​ന കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ .​ആ​ർ. ഗോ​പാ​ല​ൻ, ഗ്രാ​മ പ​ഞ്ചാ​യ​ത്ത​ഗ​ങ്ങ​ളാ​യ സ്മി​ത ബാ​ബു, സു​ഹ​റ മു​സ്ത​ഫ, സ​ബി​ത സു​ബ്ര​ഹ്മ​ണ്യ​ൻ ഹ​രി​ത ക​ർ​മ​സേ​ന ക​ൺ​വീ​ന​ർ ക​ദീ​ജ ,പ​ഞ്ചാ​യ​ത്ത് പ്ലാ​നിം​ഗ് ക​മ്മി​റ്റി ഉ​പാ​ധ്യ​ക്ഷ​ൻ കെ. ​കെ .ദി​വാ​ക​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.