ഹാ​ന്‍​ഡ്ബോള്‍ കോ​ച്ചിം​ഗ് ക്യാ​മ്പ് ആ​രം​ഭി​ച്ചു
Saturday, May 18, 2019 12:15 AM IST
താ​മ​ര​ശേ​രി : പ​ഞ്ചാ​ബി​ലെ ലോ​വ്‌​ലി പ്ര​ഫ​ഷ​ണ​ല്‍ യൂണി​വേ​ഴ്‌​സി​റ്റി​യി​ല്‍ ജൂ​ണ്‍ എ​ട്ടിനാരംഭിക്കുന്ന ദേ​ശീ​യ സ്റ്റു​ഡ​ന്‍റ്സ് ഒ​ളി​മ്പി​ക് യൂ​ത്ത് ഗെ​യിം​സി​ല്‍ പ​ങ്കെ​ടു​ക്കേ​ണ്ട കേ​ര​ള ഹാ​ന്‍​ഡ്ബോ​ള്‍ ടീ​മി​ന്‍റെ കോ​ച്ചിം​ഗ് ക്യാ​മ്പ് താ​മ​ര​ശേ​രി ഗ​വ​. ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍​ഗ്രൗ​ണ്ടി​ല്‍ തുടങ്ങി. ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ അം​ഗം കെ.​എം. ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള സ്‌​കൂ​ള്‍ അ​ത്‌​ല​റ്റി​ക് കോ​ച്ച് ടോ​മി ചെ​റി​യാ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​കെ. ത​ങ്ക​ച്ച​ന്‍ , ന​ബീ​ല്‍ കു​ട്യാ​ടി, ഹാ​ന്‍​ഡ്ബാ​ള്‍ കോ​ച്ച് സി.​എ. ബെ​ല്‍​ജി, കേ​ര​ള സ്റ്റു​ഡ​ന്‍റ്സ് ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി എ.​കെ. മു​ഹ​മ്മ​ദ് അ​ഷ്റ​ഫ്, എം.​എം. ബെ​ഫീ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.