മ​ല​യോ​ര ഹൈ​വേ: മൂ​ന്ന് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഭൂ​മി വി​ട്ടുന​ല്‍​കാ​ന്‍ ധാ​ര​ണ​യാ​കു​ന്നു
Saturday, May 18, 2019 12:15 AM IST
നാ​ദാ​പു​രം: പു​തു​താ​യി വ​രു​ന്ന മ​ല​യോ​ര ഹൈ​വേ​ക്ക് ഭൂ​മി വി​ട്ട് കി​ട്ടാ​ന്‍ ശ്ര​മം തു​ട​ങ്ങി.​നാ​ദാ​പു​രം മ​ണ്ഡ​ല​ത്തി​ലൂ​ടെ ക​ട​ന്ന് പോ​കു​ന്ന പാ​ത​യ്ക്ക് കാ​യ​ക്കൊ​ടി, ന​രി​പ്പ​റ്റ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും വാ​ണി​മേ​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ചി​ല​യി​ട​ങ്ങ​ളി​ലെ​യും ഭൂ​ഉ​ട​മ​ക​ള്‍ ഭൂ​മി വി​ട്ട് ന​ല്‍​കാ​ന്‍ ത​യ്യാ​റാ​ണെ​ന്ന് അ​ധി​കൃ​ത​രെ അ​റി​യി​ച്ചു.

രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളു​ടെ​യും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ​യും ശ്ര​മ​ഫ​ല​മാ​യാ​ണ് ഭൂ​മി വി​ട്ടു​ന​ല്‍​കാ​ന്‍ തീ​രു​മാ​ന​മാ​യ​ത്. മാ​സ​ങ്ങ​ളാ​യി ഇ​ത് സം​ബ​ന്ധി​ച്ച് ച​ര്‍​ച്ച​ക​ള്‍ ന​ട​ന്നു​വ​രി​ക​യാ​ണ്. പ​ദ്ധ​തി പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ 150 കോ​ടി​യി​ല​ധി​കം രൂ​പ​യാ​ണ് പാ​ത ക​ട​ന്ന് പോ​കു​ന്ന നാ​ദാ​പു​രം മ​ണ്ഡ​ല​ത്തി​ല്‍ ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

വാ​ണി​മേ​ല്‍ ,വി​ല​ങ്ങാ​ട് ഭാ​ഗ​ത്ത് ഭൂ​മി വി​ട്ടു​കി​ട്ടാ​ന്‍ വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ശ്ര​മം തു​ട​രും. മേ​ഖ​ല​യി​ലെ റോ​ഡു​ക​ളു​ടെ നി​ർ​മാ​ണം‍ വേ​ഗ​ത്തി​ലാ​ക്കാ​ൻ ഇ.​കെ.​വി​ജ​യ​ന്‍ എം​എ​ല്‍​എ പൊ​തു​മ​രാ​മ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം വി​ളി​ച്ച് നിർദേശം നൽകി.​സം​സ്ഥാ​ന പാ​ത​യാ​ക്കി ഉ​യ​ര്‍​ത്തി​യ നാ​ദാ​പു​രം - മു​ട്ടു​ങ്ങ​ല്‍ റോ​ഡി​ന്‍റെ പ്ര​വൃ​ത്തി യോ​ഗം വി​ല​യി​രു​ത്തി. റോ​ഡി​ല്‍ വീ​തി കൂ​ടു​ത​ലു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ ബ​സ് ബേ ​സ്ഥാ​പി​ക്കും. ടൗ​ണു​ക​ളി​ല്‍ കൈ​വ​രി നി​ർ​മി​ക്കാ​നും റോ​ഡി​ല്‍ ആ​വ​ശ്യ​മെ​ങ്കി​ല്‍ ടാ​റിം​ഗ് ക​ഴി​ഞ്ഞ് വ​രു​ന്ന ഭാ​ഗ​ങ്ങ​ളി​ല്‍ ഇ​ന്‍റ​ര്‍​ലോ​ക്ക് ടൈ​ൽ പ​തി​ക്കാ​നും റോ​ഡ് കു​ത്തി​പ്പൊ​ളി​ക്കേ​ണ്ട അ​വ​സ്ഥ ഒ​ഴി​വാ​ക്കു​ന്ന​തി​നെ സം​ബ​ന്ധി​ച്ചും പ​രി​ശോ​ധ​ന ന​ട​ത്തി തീ​രു​മാ​ന​മെ​ടു​ക്കും.

പ്ര​ധാ​ന ടൗ​ണു​ക​ളി​ലെ പ്ര​വൃ​ത്തി തു​ട​ങ്ങാ​നും വ്യാ​പാ​രി​ക​ള്‍​ക്ക് ബു​ദ്ധി​മു​ട്ട് ഇ​ല്ലാ​തെ പ്ര​വ്യ​ത്തി പൂ​ര്‍​ത്തീ​ക​രി​ക്കാ​നും എം​എ​ല്‍​എ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നി​ര്‍​ദ്ദേ​ശം ന​ല്‍​കി, ക​ല്ലാ​ച്ചി-​വ​ള​യം റോ​ഡി​ന്‍റെ ടെ​ൻഡര്‍ ന​ട​പ​ടി ജൂ​ണോ​ടെ പൂ​ര്‍​ത്തീ​ക​രി​ക്കും. പ്ര​ള​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ത​ക​ര്‍​ന്ന റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി ചെ​യ്ത​തി​ന്‍റെ വാ​റ​ണ്ടി ഒ​രു വ​ര്‍​ഷം കൂ​ടി​യു​ള്ള​തി​നാ​ലാ​ണ് ടെ​ൻഡര്‍ നീ​ട്ടി​യ​ത്.
മ​ഞ്ചാ​ന്ത​റ പു​തു​ക്ക​യം റോ​ഡ് വാ​ഹ​ന​ങ്ങ​ള്‍​ക്ക് യ​ഥേ​ഷ്ടം ക​ട​ന്ന് പോ​കാ​ന്‍ പ​റ്റു​ന്ന ത​ര​ത്തി​ല്‍ പു​ന​രു​ദ്ധ​രി​ക്കാ​നും ക​രാ​റു​കാ​ര​നെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ട് പോ​കാ​നും യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി.​

പൊ​തു​മ​രാ​മ​ത്ത് റോ​ഡ് വി​ഭാ​ഗം എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ര്‍ ആ​ര്‍.​സി​ന്ധു,അ​സി​സ്റ്റ​ന്‍റ് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ര്‍ ബാ​ബു,അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ര്‍​മാ​ര്‍,ഓ​വ​ര്‍​സി​യ​ര്‍​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.