റോ​ഡ്‌ നന്നാക്കാൻ നാട്ടുകാരിറങ്ങി
Saturday, May 18, 2019 12:15 AM IST
പ​ന്തി​രി​ക്ക​ര: ത​ക​ർ​ന്നു കു​ണ്ടും കു​ഴി​യു​മാ​യി കി​ട​ക്കു​ന്ന പ​ന്തി​രി​ക്ക​ര-​പ​ട​ത്തു​ക​ട​വ് റോ​ഡ് പ​ണം മു​ട​ക്കി നാ​ട്ടു​കാ​ർ ന​ന്നാ​ക്കു​ന്നു. ച​ങ്ങ​രോ​ത്ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മേ​ഖ​ല​യി​ൽ ജ​ല​സേ​ച​ന വ​കു​പ്പി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള റോ​ഡാ​ണി​ത്.

ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ വ​രു​ന്ന പ​ല​രും കുഴികളിൽ വീ​ഴു​ന്ന​തി​നു സാ​ക്ഷി​യാ​യ പാ​ത​യോ​ര​ത്തെ താ​മ​സ​ക്കാ​ര​നാ​യ എ​ൻ.​കെ. കൃ​ഷ്ണ​നാ​ണു റോ​ഡു ന​ന്നാ​ക്കുന്ന ആ​ശ​യം നാ​ട്ടു​കാ​രു​ടെ മു​ന്നി​ൽ വ​ച്ച​ത്. പി​ന്നെ​യെ​ല്ലാം വേഗത്തിലായി. ജ​ല​സേ​ച​ന വ​കു​പ്പ് അ​നു​വാ​ദം ന​ൽ​കി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക്വാ​റി വേ​സ്റ്റ് ന​ൽ​കി.​ നാ​ട്ടു​കാ​ർ കൈ​യ​യ​ച്ചു സം​ഭാ​വ​ന​യും ന​ൽ​കി.

കുഴികൾ കോ​ൺ​ക്രീ​റ്റ് ചെ​യ്‌​തു അ​ട​യ്ക്കു​ന്ന പ്ര​വൃ​ത്തി​യു​ടെ നേ​തൃ​ത്വം നി​ർ​മാ​ണ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ -ഐ​എ​ൻ​ടി​യു​സി ച​ങ്ങ​രോ​ത്ത് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ എ​ൻ.​കെ കൃ​ഷ്ണ​ൻ ത​ന്നെ ഏ​റ്റെ​ടു​ത്തു. സ​ന്തോ​ഷ് കോ​ശി, ടി.​ടി.​കെ. ഗോ​പാ​ല​ൻ, ത​യ്യി​ൽ ക​ണ്ണ​ൻ, തേ​വ​ർ കോ​ട്ട​യി​ൽ ക​പ്പ​ൽ അ​വ​റാ​ച്ച​ൻ, വാ​ർ​ഡ് അം​ഗം കെ.​കെ ലീ​ല തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കു​ന്നു.