ചു​ണ്ട​ത്തുംപൊ​യി​ലി​ൽ ആ​ന​യി​റ​ങ്ങി; വീ​ടും കൃ​ഷി​യും ന​ശി​പ്പിച്ചു
Sunday, May 19, 2019 12:11 AM IST
മു​ക്കം: കാ​ര​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ ചു​ണ്ട​ത്തും പൊ​യി​ലി​ൽ കാ​ട്ടാ​ന ശ​ല്യം രൂ​ക്ഷ​ം. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ക​ള​പ്പു​ര​യി​ൽ വ​ർ​ഗീ​സി​ന്‍റെ വീട് ആ​ന ത​ക​ർ​ത്തു. സം​ഭ​വ സ​മ​യ​ത്ത് വ​ർ​ഗീ​സും ഭാ​ര്യ​യും മാ​ത്ര​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. തെ​ങ്ങും ക​വു​ങ്ങും വാ​ഴ​യും ഉ​ൾ​പ്പെ​ടെ​യു​ള്ള കൃ​ഷി​ക​ൾ വ്യാ​പ​ക​മാ​യി ന​ശി​ച്ചു. കാ​ട്ടാ​ന​യു​ടെ ശ​ല്യം മൂ​ലം പ്ര​ദേ​ശ​ത്ത് കൃ​ഷി ചെ​യ്യാ​നും സ്വൈ​ര്യ​മാ​യി ജീ​വി​ക്കാ​നും ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. നി​ര​വ​ധി ത​വ​ണ അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും യാ​തൊ​രു ന​ട​പ​ടി​യും എ​ടു​ത്തി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. കൂ​നൂ​ർക​ണ്ടി വി​കാ​രി ഫാ. ​മാ​ത്യു മം​ഗ​ലാ​ത​ട​ത്തേ​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.
കൊ​ടി​യ​ത്തു​ർ പ​ഞ്ചാ​യ​ത്തി​ലെ തോ​ട്ടു​മു​ക്ക​ത്ത് മൂ​ന്ന് മാ​സം മു​ൻ​പ് കാ​ട്ടാ​ന​യി​റ​ങ്ങി ഏ​റെ നേ​രം ഭീ​തി പ​ര​ത്തി​യി​രു​ന്നു. ജോ​ർ​ജ് എം. ​തോ​മ​സ് എം​എ​ൽ​എ​യു​ടെ വീ​ടി​ന് സ​മീ​പ​ത്താ​ണ് അ​ന്ന് ആ​ന​യി​റ​ങ്ങി​യ​ത്.