പ​രാ​തി​ക്കാ​ര​ന്‍റെ വീ​ടി​നു ക​ല്ലേ​റ്, ത​ട്ടുക​ട ത​ക​ര്‍​ത്തു
Sunday, May 19, 2019 12:11 AM IST
നാ​ദാ​പു​രം: അ​രൂ​ര്‍ പെ​രു​മു​ണ്ട​ശേ​രി മാ​ണി​ക്കോ​ത്ത് മു​ക്കി​ല്‍ വ​ള​ര്‍​ത്ത് പ​ട്ടി​യെ റോ​ഡി​ല്‍ ഉ​പേ​ക്ഷി​ച്ച സം​ഭ​വ​ത്തി​ല്‍ പ​രാ​തി ന​ല്‍​കി​യ ആ​ളു​ടെ വീ​ടി​ന് നേ​രെ ക​ല്ലേ​റ് . ശ​നി​യാ​ഴ്ച്ച രാ​ത്രി​യാ​ണ് സം​ഭ​വം.
ഉ​ളി​യ​ന്‍ വീ​ട്ടി​ല്‍ അ​ഷ്‌​റ​ഫി​ന്‍റെ വീ​ടി​ന് നേ​രെ​യാ​ണ് ക​ല്ലേ​റു​ണ്ടാ​യ​ത്. ഇ​യാ​ള്‍ ന​ട​ത്തു​ന്ന ത​ട്ട് ക​ട​യും ത​ക​ര്‍​ത്തു.​ബൈ​ക്കി​ലെ​ത്തി​യവരാണ് ക​ല്ലെറിഞ്ഞ​ത്. ക​ല്ലും​പു​റ​ത്ത് ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ര്‍ സ്ഥാ​പി​ച്ച ക​ട്ടൗ​ട്ട് തീ ​വച്ച് ന​ശി​പ്പി​ക്കു​ക​യും ചെ​യ്തു. സ്ഥ​ല​ത്ത് വ​ന്‍ പോ​ലീ​സ് സംഘം ക്യാ​മ്പ് ചെ​യ്യു​ന്നു​ണ്ട്.
ര​ണ്ട് ദി​വ​സം മു​മ്പാ​ണ് മാ​ണി​ക്കോ​ത്ത് മു​ക്കി​ല്‍ കാ​റി​ലെ​ത്തി​യ സം​ഘം വ​ള​ര്‍​ത്ത് പ​ട്ടി​യെ റോ​ഡി​ല്‍ ഉ​പേ​ക്ഷി​ച്ച​ത്.​ ഈ സം​ഭ​വ​ത്തി​ല്‍ പ്ര​ദേ​ശ​വാ​സി​യാ​യ മൂ​ന്ന് യു​വാ​ക്ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെയ്തിരു​ന്നു.