രോ​ഗിയുടെ മരണം: കൊ​ല​ക്കു​റ്റ​ത്തി​ന് കേ​സെ​ടു​ക്ക​ണ​മെ​ന്ന് എ​ന്‍.​ സു​ബ്ര​ഹ്മ​ണ്യ​ന്‍
Sunday, May 19, 2019 12:11 AM IST
കോ​ഴി​ക്കോ​ട്:​ ഗവ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​യ രോ​ഗി മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ഉ​ത്ത​ര​വാ​ദി​ക​ളാ​യ ഡോ​ക്ട​ര്‍​മാ​ര്‍​ക്കെ​തി​രേ​കൊ​ല​ക്കു​റ്റ​ത്തി​ന് കേ​സെ​ടു​ക്ക​ണ​മെ​ന്ന് കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​ന്‍.​സു​ബ്ര​ഹ്മ​ണ്യ​ന്‍ . ചി​കി​ത്സാ പി​ഴ​വ് മൂ​ല​മാ​ണ് ചേ​മ​ഞ്ചേ​രി സ്വ​ദേ​ശി​യാ​യ ബൈ​ജു മ​ര​ണ​പ്പെ​ട്ട​ത്. ശ​സ്ത്ര​ക്രി​യ​ാ പി​ഴ​വി​നെ തു​ട​ര്‍​ന്ന് രോ​ഗി​യെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​തി​ലും ദൂ​രൂ​ഹ​ത​ക​ളു​ണ്ട്. സം​ഭ​വ​ത്തി​ല്‍ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണം. ഡോ​ക്ട​ര്‍​മാ​ര്‍ ഉ​ള്‍​പ്പെ​ടു​ന്ന അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ന്‍ രൂ​പീ​ക​രി​ക്കണം. ബൈ​ജു​വി​ന്‍റെ മ​ര​ണ​ത്തോ​ടെ ഒ​റ്റ​പ്പെ​ട്ട കു​ടും​ബ​ത്തെ സാ​മ്പ​ത്തി​ക​മാ​യി സ​ഹാ​യി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും സു​ബ്ര​ഹ്മ​ണ്യ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.
കു​ടും​ബ​ത്തി​ന് നീ​തി ല​ഭ്യ​മാ​ക്കാ​ന്‍ ലോ​കാ​യു​ക്ത​യെ​യും മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നെ​യും സ​മീ​പി​ക്കും. ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ങ്കി​ല്‍ ആ​ക്‌ഷന്‍ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ക്ഷോ​ഭ​ങ്ങ​ളി​ലേ​ക്ക് ക​ട​ക്കു​മെ​ന്നും അ​റി​യി​ച്ചു. വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് ചേ​മ​ഞ്ചേ​രി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മോ​ഹ​ന​ന്‍ മ​മ്പാ​ട്, കൊ​യി​ലാ​ണ്ടി ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​കെ. ഫാ​റൂ​ഖ്, എം.​കെ. ബാ​ല​കൃ​ഷ്ണ​ന്‍, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ചേ​മ​ഞ്ചേ​രി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ജ​യ്‌​ഘോ​ഷ് ,സു​ഭാ​ഷ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.