ഓ​പ്പ​റേ​ഷ​ന്‍ ന​വ​ജീ​വ​ന് അം​ഗീ​കാ​രം
Sunday, May 19, 2019 12:13 AM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ പ്ര​ള​യ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ 'ഓ​പ്പ​റേ​ഷ​ന്‍ ന​വ​ജീ​വ​ന്‍' പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള പ്ര​ബ​ന്ധം അ​ന്താ​രാ​ഷ്ട്ര സം​ഘ​ട​ന​യാ​യ ഡബ്ല്യുഎ​ഡി​ഇ​എം 2019 (വേ​ള്‍​ഡ് അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഡി​സാ​സ്റ്റ​ര്‍ ആ​ന്‍​ഡ് എ​മ​ര്‍​ജ​ന്‍​സി മെ​ഡി​സി​ന്‍)-​ല്‍ അ​വ​ത​രി​പ്പി​ച്ചു.
ദേ​ശീ​യ ആ​രോ​ഗ്യ​ദൗ​ത്യം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ. ​ന​വീ​നും‍ കോ​ഴി​ക്കോ​ട് മിം​സി​ലെ എ​മ​ര്‍​ജ​ന്‍​സി മെ​ഡി​സി​ന്‍ വി​ഭാ​ഗ​ത്തി​ലെ ഡോ. ​സോ​ണി​യ​യു​മാ​ണ് പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ച്ച​ത്. പ്ര​ള​യ​സ​മ​യ​ത്ത് ന​ട​ത്തി​യ പൊ​തു-​സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ച്ച രീ​തി​യും മാ​തൃ​ക​പ​ര​മാ​യ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മാ​ണ് അ​ന്താ​രാ​ഷ്ട്ര​ത​ല​ത്തി​ല്‍ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​തെ​ന്ന് ആ​രോ​ഗ്യ​കേ​ര​ളം ജി​ല്ലാ​പ്രോ​ഗ്രാം​മാ​നേ​ജ​ര്‍ അ​റി​യി​ച്ചു.