. വി​ജ​യി​ക​ളെ അ​നു​മോ​ദി​ക്കു​ന്നു
Sunday, May 19, 2019 12:13 AM IST
താ​മ​ര​ശേ​രി: എ​സ്എ​സ്എ​ല്‍​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ല്‍ കൊ​ടു​വ​ള്ളി മ​ണ്ഡ​ല​ത്തി​ല്‍ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ര്‍​ഥി​ക​ളെ അ​നു​മോ​ദി​ക്കു​ന്നു. കാ​രാ​ട്ട് റ​സാ​ഖ് എം​എ​ല്‍​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തു​ന്ന സ​മ​ഗ്ര വി​ദ്യാ​ഭ്യാ​സ വി​ക​സ​ന പ​ദ്ധ​തി​യാ​യ ക്രി​സ്റ്റ​ലി​ന്‍റെ ആഭിമുഖ്യത്തി​ല്‍ ജൂ​ണ്‍ ആ​ദ്യ​വാ​ര​ത്തി​ലാ​ണ് അ​നു​മോ​ദ​നം.
മു​ഴു​വ​ന്‍ വി​ഷ​യ​ങ്ങ​ൾക്കും എ ​പ്ല​സ് നേ​ടി​യ മ​ണ്ഡ​ല​ത്തി​ലെ എ​ല്ലാ വി​ദ്യാ​ല​യ​ങ്ങ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളും പു​റ​ത്ത് പ​ഠി​ക്കു​ന്ന​തും മ​ണ്ഡ​ല​ത്തി​ല്‍ സ്ഥി​ര​താ​മ​സ​ക്കാ​രാ​യ​ വി​ദ്യാ​ര്‍​ഥി​ക​ളും അ​ര്‍​ഹ​രാ​ണ്. മി​ക​ച്ച നേ​ട്ടം കൈ​വ​രി​ച്ച വി​ദ്യാ​ല​യ​ങ്ങ​ളെ​യും എ​ൻ​ജി​നിയ​റിം​ഗ്, മെ​ഡി​ക്ക​ല്‍, ഐ​എ​എ​സ് മു​ത​ലാ​യവയിൽ മി​ക​ച്ച റാ​ങ്ക് നേ​ടി​യ പ്ര​തി​ഭ​ക​ളെ​യും അ​നു​മോ​ദി​ക്കും. മാ​ര്‍​ക്ക് ലി​സ്റ്റി​ന്‍റെ കോ​പ്പി​യും പാ​സ്‌​പോ​ര്‍​ട്ട് സൈ​സ് ഫോ​ട്ടോ​യും 25ന് ​മു​മ്പാ​യി കൊ​ടു​വ​ള്ളി​യി​ലെ എം​എ​ല്‍​എ ഓ​ഫീ​സി​ലോ, [email protected] എ​ന്ന ഇ ​മെ​യി​ല്‍ വി​ലാ​സ​ത്തി​ലോ അ​യ​ക്കേ​ണ്ട​താ​ണ്. ഫോ​ണ്‍ ‍: 94472 18808,9745588975.

ജി​ല്ലാ​ത​ല ചെ​സ് മ​ത്സ​രം

കോ​ഴി​ക്കോ​ട്: വ​നി​താ​ശി​ശു വി​ക​സ​ന വ​കു​പ്പി​നു​കീ​ഴി​ല്‍ വെ​ള്ളി​മാ​ടു​കു​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഗ​വ.​ചി​ല്‍​ഡ്ര​ന്‍​സ് ഹോം ​ഫോ​ര്‍ ബോ​യ്സി​ല്‍ മ​ധ്യ​വേ​ന​ല്‍ അ​വ​ധി​ക്കാ​ല​ക്യാ​ന്പ് 'ക​ളി​ക്കൂ​ട് 2019' ന്‍റെ ഭാ​ഗ​മാ​യി കു​ട്ടി​ക​ള്‍​ക്കാ​യി ജി​ല്ലാ​ത​ല ചെ​സ്മ​ത്സ​രം ന​ട​ത്തും. 25ന് ​സാ​മൂ​ഹ്യ​നീ​തി കോം​പ്ല​ക്സി​ലാ​ണ് മ​ത്സ​രം.
ജി​ല്ലാ ചെ​സ് അ​സോ​സി​യേ​ഷ​ന്‍, ജി​ല്ലാ ചൈ​ല്‍​ഡ് പ്രൊ​ട്ട​ക്ഷ​ന്‍ യൂ​ണി​റ്റ് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ല്‍ അ​ണ്ട​ര്‍ ഒ​ന്പ​ത്,12,15 വി​ഭാ​ഗ​ത്തി​ല്‍​പെ​ടു​ന്ന ആ​ണ്‍​കു​ട്ടി​ക​ള്‍​ക്കും പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കും പ​ങ്കെ​ടു​ക്കാം. 23ന​കം ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. ഫോ​ണ്‍: 9388106038, 8921534470, 9947428089.