ക​ക്ക​യം അ​ങ്ങാ​ടി​യി​ലെ റോ​ഡ് നന്നാ​ക്ക​ണമെന്ന്
Monday, May 20, 2019 12:12 AM IST
കൂ​രാ​ച്ചു​ണ്ട്: ക​ക്ക​യം ചെ​റു​കി​ട ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യു​ടെ നി​ർ​മാണത്തിനായി ക​ക്ക​യം അ​ങ്ങാ​ടി - ഡാം ​സൈ​റ്റ് റോ​ഡി​ൽ വെ​ട്ടി​മു​റി​ച്ച പി​ഡ​ബ്ല്യൂ​ഡി​യു​ടെ റോ​ഡും ക​ക്ക​യം കെ​എ​സ്ഇ​ബി കോ​ള​നി​യിലേ​ക്കു​ള്ള റോ​ഡും ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് വാ​ർ​ഡ് മെ​ംബർ ആ​ൻ​ഡ്രൂ​സ് ക​ട്ടി​ക്കാ​ന ആ​വ​ശ്യ​പ്പെ​ട്ടു.
പ​വ്വ​ർ ഹൗ​സി​ന്‍റെ ഉ​ദ്ഘാ​ട​നം മാ​സ​ങ്ങ​ൾ​ക്ക് മു​ന്പ് ക​ഴി​ഞ്ഞു. എ​ന്നാ​ൽ റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ​പ​ണി ന​ട​ത്തി​യി​ട്ടി​ല്ല. കെ​എ​സ്ഇ​ബി കോ​ള​നി റോ​ഡ് മ​ഴ പെ​യ്ത​തോ​ടെ കു​ണ്ടും കു​ഴി​ക​ളും നിറഞ്ഞ് വെ​ള്ള​ക്കെ​ട്ടാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്രം, പോ​സ്റ്റ് ഓ​ഫീ​സ്, എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് എ​ത്തു​ന്ന​വ​രുടക്കം യാ​ത്രാ​ദു​രി​ത​മ​നു​ഭ​വി​ക്കു​ന്നു.
പി​ഡ​ബ്ല്യൂ​ഡി​യു​ടെ അ​ധീ​ന​ത​യി​ലു​ള്ള ഡാ​മി​ലേ​ക്കു​ള്ള റോ​ഡ് റി​പ്പ​യ​ർ ചെ​യ്യാ​ൻ ആ​വ​ശ്യ​മാ​യ തു​ക മു​ൻ​കൂ​ർ അ​ട​ച്ചു​വെ​ന്നാ​ണ് കെ​എ​സ്ഇ​ബി അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.​മ​ഴ ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞാ​ൽ ഇ​തു​വ​ഴി​യു​ള്ള യാ​ത്ര ദു​ഷ്ക​ര​മാ​യ​തി​നാ​ൽ ഉ​ട​ൻ പ​ണി പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്നും ആൻഡ്രൂസ് കട്ടിക്കാന ആ​വ​ശ്യ​പ്പെ​ട്ടു.