ക​ട്ടി​പ്പാ​റ​യി​ല്‍ ശു​ചി​ത്വ ഹ​ര്‍​ത്താ​ല്‍ ന​ട​ത്തി
Tuesday, May 21, 2019 12:19 AM IST
താ​മ​ര​ശേ​രി: ക​ട്ടി​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ശു​ചി​ത്വ ഹ​ര്‍​ത്താ​ല്‍ ന​ട​ത്തി. ക​ട്ടി​പ്പാ​റ ടൗ​ണി​ല്‍ ന​ട​ത്തി​യ ശു​ചീ​ക​ര​ണം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ര​വീ​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് നി​ധീ​ഷ് ക​ല്ലു​ള്ള​തോ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മെ​ംബര്‍​മാ​രാ​യ ഇ​ന്ദി​രാ ശ്രീ​ധ​ര​ന്‍, വ​ത്സ​ല ക​ന​ക​ദാ​സ്, ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പി.​എം. കൃ​ഷ്ണാ​ന​ന്ദ​ന്‍, ജൂ​ണിയ​ര്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ടി.​എം. റ​ഷീ​ദ്, എം.​എ​സ്.​ജി​ല്‍​ന, വ്യാ​പാ​ര വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സെ​ക്ര​ട്ട​റി എ.​കെ. ലോ​ഹി​താ​ക്ഷ​ന്‍, അങ്കണ​വാ​ടി വ​ര്‍​ക്ക​ര്‍​മാ​ര്‍, അ​ശാ പ്ര​വ​ര്‍​ത്ത​ക​ര്‍, വ്യാ​പാ​രി​ക​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 15 വാ​ര്‍​ഡി​ലെ​യും പൊ​തു​സ്ഥ​ങ്ങ​ളി​ലും സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളി​ലും മെ​ംബര്‍​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ശു​ചീ​ക​ര​ണം ന​ട​ത്തി.

കൂ​രാ​ച്ചു​ണ്ടി​ൽ
സ​ർ​വക​ക്ഷി​യോ​ഗം ചേ​ർ​ന്നു

കൂ​രാ​ച്ചു​ണ്ട്: മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്തി​ൽ മാ​ലി​ന്യ പ​രി​പാ​ല​ന പ​രി​പാ​ടി​ക​ളെക്കുറി​ച്ചാ​ലോ​ചി​ക്കു​ന്ന പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ സ​ർ​വക​ക്ഷി യോ​ഗം ചേ​ർ​ന്നു. ജൈ​വ, അ​ജൈ​വ മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ന് 'നി​റ​വ്' വേ​ങ്ങേ​രി​യു​മാ​യി സ​ഹ​ക​രി​ച്ചു​ പദ്ധതി ന​ട​പ്പി​ലാ​ക്കു​ന്ന​തി​നും ഇ​തി​ന്‍റെ ഭാ​ഗ​മാ​യി അ​ങ്ങാ​ടിയിലെ ഓ​വു​ചാ​ലു​ക​ൾ ശു​ചീ​ക​രി​ക്കാനും തീ​രു​മാ​ന​മാ​യി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​താ ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വൈ​സ് പ്ര​സി​ഡ​ന്‍റ് ഒ.​കെ. അ​മ്മ​ദ്, ബ്ലോ​ക്ക് മെ​ംബർ എ​ൻ.​ജെ. മാ​ണി, മെംബർ​മാ​രാ​യ വി​ൻ​സി തോ​മ​സ്, ജോ​സ് ചെ​രി​യ​ൻ, ഓ​മ​ന ര​വീ​ന്ദ്ര​ൻ, സെ​ക്ര​ട്ട​റി ഇ​ൻ ചാ​ർ​ജ് ഇ.​ജി. സ​ജീ​വ​ൻ, അ​ഗ​സ്റ്റി​ൻ കാ​ര​ക്ക​ട, വി.​ജെ. സ​ണ്ണി, വി.​എ​സ്. ഹ​മീ​ദ്, എ.​കെ. പ്രേ​മ​ൻ, പി.​കെ. ത​ങ്ക​പ്പ​ൻ, ഒ.​ഡി. തോ​മ​സ്, സൂ​പ്പി തെ​രു​വ​ത്ത്, നി​റ​വി​ന്‍റെ പ്ര​വ​ർ​ത്ത​ക​രാ​യ അ​ര​വി​ന്ദാ​ക്ഷ​ൻ, നീ​തു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ശുചീകരിച്ചു

പേ​രാ​മ്പ്ര: ക​ര്‍​ഷ​ക സം​ഘം പേ​രാ​മ്പ്ര വെ​സ്റ്റ് മേ​ഖ​ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​ല്ലോ​ട് സി​കെ​ജി കോ​ള​ജ് പ​രി​സ​ര​ങ്ങ​ളി​ല്‍ മ​ഴ​ക്കാ​ല പൂ​ര്‍​വ ശു​ചീ​ക​ര​ണം ന​ട​ത്തി. ഏ​രി​യാ സെ​ക്ര​ട്ട​റി പി. ​ബാ​ല​ന്‍ അ​ടി​യോ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.
കെ.​പി. ഗം​ഗാ​ധ​ര​ന്‍ ന​മ്പ്യാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​കെ. കു​ഞ്ഞി​ക്ക​ണ്ണ​ന്‍, ടി.​എം. ബാ​ല​കൃ​ഷ്ണ​ന്‍, വി.​കെ. സു​നീ​ഷ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.