വൈ​ദ്യു​തി ഉ​ത്പാ​ദ​ന​ത്തി​ല്‍ മാ​തൃ​കയായി ജി​ല്ലാ പ​ഞ്ചാ​യ​ത്ത്
Tuesday, May 21, 2019 12:19 AM IST
കോ​ഴി​ക്കോ​ട്: വൈ​ദ്യു​തി ഉ​ത്പാ​ദ​ന​രം​ഗ​ത്ത് പു​തി​യ മാ​തൃ​ക സൃ​ഷ്ടി​ച്ച് കോ​ഴി​ക്കോ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് കെ​ട്ടി​ട​ത്തി​ലും പ​ഞ്ചാ​യ​ത്തി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള 44 സ്‌​കൂ​ളു​ക​ളി​ലും സൗ​രോ​ര്‍​ജ പാ​ന​ലു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് വൈ​ദ്യു​തി​യു​ടെ കാ​ര്യ​ത്തി​ല്‍ സ്വ​യം​പ​ര്യാ​പ്ത​മാ​കാനാ​ണ് പ​ദ്ധ​തി.
സ്‌​കൂ​ളു​ക​ളി​ലും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് കെ​ട്ടി​ട​ത്തി​ലും സൗ​രോ​ര്‍​ജ പാ​ന​ലു​ക​ള്‍ സ്ഥാ​പി​ച്ചു ക​ഴി​ഞ്ഞു. പ​ദ്ധ​തി പൂ​ര്‍​ണ​മാ​യാ​ല്‍ 480 കി​ലോ​വാ​ട്ട് വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കാ​മെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ട​ല്‍. ഇ​തി​നാ​യി മൂ​ന്ന​ര​ക്കോ​ടി രൂ​പ​യാ​ണ് വി​നി​യോ​ഗി​ക്കു​ന്ന​ത്. നി​ല​വി​ല്‍ നാ​ല് സ്‌​കൂ​ളു​ക​ളി​ല്‍ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന 47 യൂ​ണി​റ്റ് വൈ​ദ്യു​തി വീ​തം കെ​എ​സ്ഇ​ബി​യു​ടെ ഓ​ണ്‍​ഗ്രി​ഡി​ലേ​ക്ക് കൈ​മാ​റു​ന്നു​ണ്ട്. 27 സ്‌​കൂ​ളു​ക​ളു​ക​ളി​ല്‍ നി​ന്ന് ഈ ​മാ​സം വൈ​ദ്യു​തി കൈ​മാ​റാ​ന്‍ സാ​ധി​ക്കും.
അ​വ​ശേ​ഷി​ക്കു​ന്ന സ്‌​കൂ​ളു​ക​ളു​ടേ​ത് ജൂ​ണിൽ പൂ​ര്‍​ത്തീ​ക​രി​ക്കും. പ​ദ്ധ​തി​യു​ടെ ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്‌​കൂ​ളു​ക​ളി​ലെ പ്ര​ധാ​നാ​ധ്യാ​പ​ക​രു​ടെ യോ​ഗം ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ല്‍ ചേ​ര്‍​ന്നു. മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ല​യ​ങ്ങ​ളെ​ യോഗത്തിൽഅ​നു​മോ​ദി​ച്ചു. പ്ര​സി​ഡ​ന്‍റ് ബാ​ബു പ​റ​ശേ​രി അ​ധ്യ​ക്ഷ​ത വഹിച്ചു.
വൈ​സ് പ്ര​സി​ഡ​ന്‍റ് റീ​ന മു​ണ്ടേ​ങ്ങാ​ട്ട്, സ്റ്റാ​ൻഡിംഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ മു​ക്കം മു​ഹ​മ​മ​ദ്, അം​ഗ​ങ്ങ​ള്‍, കെ​എ​സ്ഇ​ബി എ​ക്സി​ക്യു​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍ ജി. ​രാ​ധാ​കൃ​ഷ്ണ​ന്‍, അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യു​ട്ടീ​വ് എ​ന്‍​ജി​നിയ​ര്‍ വി.​ര​ഞ്ജി​ത്ത് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.