യൂ​ത്ത് കോ​ൺ​ഗ്ര​സ് ഫു​ട്ബോ​ൾ: ഒ​ഡി​സി കൂ​രാ​ച്ചു​ണ്ട് ജേ​താ​ക്ക​ൾ
Tuesday, May 21, 2019 12:19 AM IST
കൂ​രാ​ച്ചു​ണ്ട്: യൂ​ത്ത് കോ​ൺ​ഗ്ര​സ് കൂ​രാ​ച്ചു​ണ്ട് മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച കൂ​രാ​ച്ചു​ണ്ട് പ്രീ​മി​യ​ർ ലീ​ഗ് സെ​വ​ൻ​സ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റിൽ ബ്രീ​സ് ക​ക്ക​യ​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്തി ഒ​ഡി​സി കൂ​രാ​ച്ചു​ണ്ട് ജേ​താ​ക്ക​ളാ​യി. കായികതാ​രം അ​പ​ർ​ണ റോ​യി വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.
യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ന്ദീ​പ് ക​ള​പ്പു​ര​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ​പഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​ത ച​ന്ദ്ര​ൻ, ഡി​സി​സി സെ​ക്ര​ട്ട​റി അ​ഗ​സ്റ്റി​ൻ കാ​ര​ക്ക​ട, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ വി​ൻ​സി തോ​മ​സ്, സ​രീ​ഷ് ഹ​രി​ദാ​സ്, ടൂ​ർ​ണ​മെ​ൻ​റ് ജ​ന​റ​ൽ ക​ൺ​വീ​ന​ർ നി​സാം ക​ക്ക​യം, സി.​എം.​റി​ഷാ​ദ്, റെ​ജി ക​രി​യാ​ത്തും​പാ​റ, റെ​ജീ​ന ജേ​ക്ക​ബ്, ബി​ജു തേ​നം​മാ​ക്ക​ൽ, ജേ​ക്ക​ബ് ഒ​ഴു​ക​യി​ൽ, സു​നീ​ർ പു​ന​ത്തി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.