സ​ർ​ഫാ​സി നി​യ​മ​ം‍ ഭേ​ദ​ഗ​തി ചെയ്യണമെന്ന്
Tuesday, May 21, 2019 12:19 AM IST
കോ​ഴി​ക്കോ​ട്: ദു​രു​പ​യോ​ഗം ചെ​യ്യപ്പെടുന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സർഫാസി നി​യ​മ​ത്തി​ല്‍ ഭേ​ദ​ഗ​തി വ​രു​ത്ത​ണ​മെ​ന്ന് ക​ടം ക​ട​ക്കെ​ണി പീ​ഡി​ത​ര്‍ സം​ഘ​ട​ന(​ഡി​ഡി​ടി​വി​എ). പെ​രു​മ​ണ്ണ കി​ഴ​ക്കെ നെ​ച്ചി​ക്കാ​ട്ട് കെ.​എം.​സു​ധീ​റി​ന്‍റെ വീ​ട് കോ​ട​തി ഉ​ത്ത​ര​വു മ​റി​ക​ട​ന്ന് പൂ​ട്ട് പൊ​ളി​ച്ച് കൈ​വ​ശ​പ്പെ​ടു​ത്തി​യ ദേ​ശ​സാ​ല്‍​കൃ​ത ബാ​ങ്ക് ന​ട​പ​ടി​ക്കെ​തി​രേ ക​ല്ലാ​യ് റോ​ഡി​ലെ ബാ​ങ്ക് ഓ​ഫീ​സി​ലേ​ക്ക് ജൂ​ൺ 20 ന് ​ഉ​ച്ച​യ്ക്ക് 12.30ന് മാ​ര്‍​ച്ചു ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.
2011 ജൂ​ലൈ ആ​റി​ന് 14.44 ല​ക്ഷം രൂ​പ 15 വ​ര്‍​ഷ​ത്തെ കാ​ലാ​വ​ധി​ക്ക് ഭ​വ​ന​വാ​യ്പ​യെ​ടു​ത്ത താ​ന്‍ ഇ​തി​ന​കം 15.61 ല​ക്ഷം രൂ​പ തി​രി​ച്ച​ട​ച്ച​താ​യി സു​ധീ​ര്‍ അ​റി​യി​ച്ചു. ഇ​നി​യും 19 ല​ക്ഷം രൂ​പ കൂ​ടി അ​ട​യ്ക്കാ​നാ​ണ് ബാ​ങ്ക് ആ​വ​ശ്യ​പ്പെ​ട്ട​ത്. ഓ​വ​ര്‍​ഡ്യൂ​സ് ഇ​ന​ത്തി​ല്‍ വ​ന്ന തു​ക​യി​ല്‍ 1.45 ല​ക്ഷം അ​ട​ച്ചെ​ങ്കി​ലും വാ​യ്പാ അ​ക്കൗ​ണ്ടി​ല്‍ വ​ര​വ് വച്ചി​ല്ല. മാ​ര്‍​ച്ച് 29 ന് ​സ​ർ​ഫാ​സി നി​യ​മപ്രകാരം പ​തി​നൊ​ന്ന​ര സെ​ന്‍റ് സ്ഥ​ല​വും 3600 ച​തു​ര​ശ്ര അ​ടി വി​സ്തൃ​തി​യു​ള്ള വീ​ട് ജ​പ്തി​ചെ​യ്തു. ഇ​തി​ന് പു​റ​മെ 'ബ്രേ​ക്ക് ഓ​പ്പ​ണ്‍' ഉ​ത്ത​ര​വ് സ​മ്പാ​ദി​ക്കാ​തെ വാ​തി​ലി​ന്‍റെ പൂ​ട്ടു​പൊ​ളി​ച്ച് അ​ക​ത്തു​ണ്ടാ​യി​രു​ന്ന 32 ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ള്‍ കൊണ്ടുപോയെന്നും സു​ധീ​ര്‍ ആ​രോ​പി​ച്ചു. സം​ഭ​വ​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്.
സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി.​കെ.​ഫ്രാ​ന്‍​സി​സ്, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​പി.​ഷാ​ഹു​ല്‍ ഹ​മീ​ദ്, ഹാ​രി​ഫ് ഒ​ത​യോ​ത്ത്, നാ​സ​ര്‍ പ​ള്ളി​പ്പ​റ​മ്പി​ല്‍, ന​ജീ​ബ് ക​മ്പ​ള​ക്കാ​ട് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.