ആഹ്ലാ​ദ പ്ര​ക​ട​നങ്ങൾക്കു നിയന്ത്രണം
Tuesday, May 21, 2019 12:21 AM IST
നാ​ദാ​പു​രം: തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​പ്ര​ഖ്യാ​പ​നത്തിനു ശേ​ഷ​മു​ള്ള ആ​ഹ്ലാദ പ്ര​ക​ട​ന​ങ്ങ​ള്‍ വൈ​കുന്നേരം ആ​റി​ന് ശേ​ഷം ഉ​ള്‍​പ്ര​ദേ​ശ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്ത​രു​തെ​ന്ന് നാ​ദാ​പു​രം ഡി​വൈ​എ​സ്പി പ്രി​ന്‍​സ് എ​ബ്ര​ഹാം. ഫ​ല​പ്ര​ഖ്യാ​പ​ന​ത്തോ​ടൊ​പ്പം സം​ഘ​ര്‍​ഷം ഒ​ഴി​വാ​ക്കാ​ന്‍ വി​ളി​ച്ച് ചേ​ര്‍​ത്ത സ​ർവക​ക്ഷി യോ​ഗ​ത്തി​ലാ​ണ് ഡി​വൈ​എ​സ് പി ​നി​ര്‍​ദ്ദേ​ശം വച്ച​ത്. നി​സാ​ര പ്ര​ശ്‌​ന​ങ്ങ​ള്‍ മേ​ഖ​ല​യി​ല്‍ വ​ലി​യ സം​ഘ​ര്‍​ഷ​ങ്ങ​ള്‍​ക്ക് വ​ഴി​വയ്ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​നാ​ണ് വി​ജ​യാ​ഹ്ലാ​ദ പ്ര​ക​ട​ന​ങ്ങ​ള്‍ ടൗ​ണ്‍ കേ​ന്ദ്രീ​കൃ​ത​മാ​ക്കാ​ന്‍ നി​ര്‍​ദ്ദേ​ശി​ച്ച​ത് . പാ​ര്‍​ട്ടി നേ​താ​ക്ക​ള്‍​ക്ക് അ​ണി​ക​ളെ നി​യ​ന്ത്രി​ക്കാ​നും ഇ​ത് വ​ഴി ക​ഴി​യു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍.
ക​ഴി​ഞ്ഞ ദി​വ​സം സി​ഐ രാ​ജീ​വ​ന്‍ വ​ലി​യ വ​ള​പ്പി​ല്‍ വി​ളി​ച്ച് ചേ​ര്‍​ത്ത യോ​ഗ​ത്തി​ല്‍ ആ​ഹ്‌​ളാ​ദ പ്ര​ക​ട​ന​ങ്ങ​ള്‍​ക്ക് നി​യ​ന്ത്ര​ണ​മേ​ര്‍​പ്പെ​ടു​ത്താ​ന്‍ തീ​രു​മാ​നി​ച്ചു. ഇ​തി​ന് പി​റ​കെ​യാ​ണ് ഉ​ന്ന​ത നേ​താ​ക്ക​ളെ ഉ​ള്‍​പ്പെ​ടു​ത്തി ഡി​വൈ​എ​സ്പി യോ​ഗം വി​ളി​ച്ച് നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യ​ത്.​ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം അ​ഹ​മ്മ​ദ് പു​ന്ന​ക്ക​ല്‍,സി.​എ​ച്ച്.​മോ​ഹ​ന​ന്‍, സൂ​പ്പി ന​രി​ക്കാ​ട്ടേ​രി, എം.​ടി. ബാ​ല​ന്‍, പി.​എം. നാ​ണു, കെ.​ടി.​കെ ച​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.